You are Here : Home / USA News

ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Text Size  

Story Dated: Thursday, April 02, 2015 12:34 hrs UTC


 
ഒക്കലഹോമ . 13-ാം മത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ ഒരുക്കങ്ങള്‍  പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയിലെ ഐപിസി വിശ്വാസികളുടെ ദേശീയ സമ്മേളനമാണ് ജൂലൈ 16 മുതല്‍ 19 വരെ ഒക്കലഹോമ, നോര്‍മന്‍ എംബസി സ്യൂട്ടില്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് കടന്നു വരുന്ന പാസ്റ്റര്‍ പ്രതാപ് സിംഗും മറ്റ് ദൈവ ദാസന്മാരുമാണ് ഈ കോണ്‍ഫറന്‍സില്‍ വചന പ്രഘോഷണം നിര്‍വ്വഹിക്കുന്നത്. ഐപിസി കുമ്പനാട് ജനറല്‍ കണ്‍വന്‍ഷനില്‍ അനുഗ്രഹീത പ്രഭാഷണം നിര്‍വ്വഹിച്ച് ജനഹൃദയങ്ങളില്‍ സ്വാധീനം ലഭിച്ച പാസ്റ്റര്‍ പ്രതാപ് സിംഗ് അമേരിക്കയില്‍ മലയാളി സമ്മേളനത്തില്‍ ആദ്യമായിട്ടാണ് പ്രസംഗകനായ് കടന്നുവരുന്നത്.

യുവജനങ്ങള്‍ക്കായ് ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തില്‍ പാസ്റ്റര്‍ ക്രിസ്യസ്റ്റര്‍ഡയാണ് പ്രസംഗിക്കുന്നത്. സ്വദേശത്തും വിദേശത്തും യുവജനങ്ങളുടെ ഇടയില്‍ അറിയപ്പെടുന്ന കണ്‍വന്‍ഷന്‍ പ്രാസംഗികനാണ് പാസ്റ്റര്‍ ക്രിസ്.  പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാരറ്റ് ആന്‍ഡേര്‍സനും സംഘവും അവതരിപ്പിക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയും ഈ കോണ്‍ഫറന്‍സിന്‍െറ മറ്റൊരു പ്രത്യേകതയാണ്. സഹോദരിമാര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം യോഗങ്ങളും സ്പോട്സ്, സെമിനാര്‍, ബൈബിള്‍ സ്റ്റഡി തുടങ്ങിയ വൈവിധ്യങ്ങളായ പ്രോഗ്രാമുകളാണ്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്കായ് ഒരുക്കിയിരിക്കുന്നത്. ഗള്‍ഫ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള സഭാ നേതാക്കന്മാരും സഭാ പ്രതിനിധികളും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. പാസ്റ്റര്‍. അലക്സ് വെട്ടിക്കല്‍(നാഷണല്‍ കണ്‍വീനര്‍), ജോയ് തുമ്പമണ്‍ (നാഷണല്‍ സെക്രട്ടറി), ശാമുവേല്‍ യോഹന്നാന്‍ (നാഷണല്‍ ട്രഷറര്‍), വെസ്സ്ലി ആലുംമൂട്ടില്‍ (നാഷണല്‍ യൂത്ത് കോ ഓര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗ്ഗീസ് (ലേഡീസ് കോ ഓര്‍ഡിനേറ്റര്‍)എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികളാണ് കോണ്‍ഫറന്‍സിന് നേതൃത്വം വഹിക്കുന്നത്.

വിശദ വിവരങ്ങള്‍ക്ക് :
പാസ്റ്റര്‍ അലക്സ് വെട്ടിക്കല്‍ : 405 596 0681
ജോയ് തുമ്പമണ്‍ : 832 971 3761


വാര്‍ത്ത. രാജു തരകന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.