You are Here : Home / USA News

ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടുര്‍ണമെന്റിന് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സമ്പൂര്‍ണ പിന്തുണ

Text Size  

Story Dated: Thursday, April 02, 2015 12:15 hrs UTC


 
ന്യൂജഴ്സി. ജിമ്മി ജോര്‍ജ്  മെമ്മോറിയല്‍ വോളീബോള്‍ ടുര്‍ണമെന്റിന് അമേരിക്കയിലെ പ്രമുഖ വ്യവസായ സംരംഭകരുടെ നേതൃത്വത്തില്‍ രൂപീകൃതമായ കേരള ചേംബര്‍ ഓഫ് കോമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സമ്പൂര്‍ണ പിന്തുണ.

മാര്‍ച്ച് 27 വെള്ളിയാഴ്ച ന്യുജഴ്സിയില്‍  എഡിസണിലെ എഡിസണ്‍' ഹോട്ടലില്‍  നടന്ന കേരള ചേംബര്‍ ഓഫ് കോമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  'പ്രഥമ ബിസിനസ്സ് വര്‍ക്ക് ഷോപ്പില്‍ നടന്ന മീറ്റിങ്ങില്‍  ഭാരവാഹികള്‍ ജിമ്മി ജോര്‍ജ്  മെമ്മോറിയല്‍ വോളീബോള്‍ ടുര്‍ണമെന്റിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു . ഇന്ത്യയിലെ  വോളീബോള്‍ പ്രേമികളുടെ അഭിമാനതാരം അനശ്വരനായ  ജിമ്മി ജോര്‍ജജ്ന്റെ  ഓര്‍മക്കായി  1989 മുതല്‍  എല്ലാ വര്‍ഷവും നടത്തി വരാറുള്ള  വോളീബോള്‍ ടുര്‍ണമെന്റ് ന്യൂജഴ്സിയില്‍ നടത്തുന്നതിലുള്ള സന്തോഷം അറിയിച്ചതോടൊപ്പം മലയാളികളുടെ അഭിമാനമായ ജിമ്മി ജോര്‍ജിനെ അനുസ്മരിക്കുകയും വോളിബോള്‍ ടുര്‍ണമെന്റിന് എല്ലാ ബിസിനസുകാരുടെയും  സഹകരണവും സഹായവും ഉണ്ടാകണമെന്നും അഭ്യര്‍ഥിക്കുകയും ചെയ്തു.

പ്രമുഖ വ്യവസായി ദിലീപ് വര്‍ഗ്ഗീസ് ചെയര്‍മാനായുള്ള കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചുക്കാന്‍ പിടിക്കുന്നത് പ്രസിഡന്റ് തോമസ്സ് മൊട്ടക്കലിന്റെയും ജനറല്‍ സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായരുടെയും ട്രെഷറര്‍ അലക്സ് ജോണിന്റെയും നേതൃത്വത്തിലുള്ള ബിസിനസ്സ്കാരുടെ ഒരു വിദഗ്ധ ടീമാണ്.

ജിമ്മി ജോര്‍ജിന്റ  ഓര്‍മക്കായി  കേരള വോളീബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍   എല്ലാ വര്‍ഷവും നടത്തി വരാറുള്ള  വോളീബോള്‍ ടുര്‍ണമെന്റ്  ന്യൂജഴ്സി ഗാര്‍ഡന്‍ സ്റ്റേറ്റ്  സിക്സെര്‍സിന്റെ ആഭിമുഖ്യത്തില്‍  2015 മെയ് 23,24 തീയതികളില്‍  ന്യൂജഴ്സി  ഹാക്കന്‍സാക്ക് റോത്തമാന്‍  സെന്ററില്‍ നടത്തപ്പെടുന്നു. ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്ന പതിനാലില്‍ പരം വരുന്ന ക്ളബുകളിലെ കളിക്കാര്‍ക്ക് താമസിക്കുന്നതിനായി  പ്രത്യേക ഇളവുകളുമായി  ന്യൂജഴ്സി യിലുള്ള സീക്കൊകസിലെ '  ലാ ക്വിന്റ ഹോട്ടലില്‍  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്‍ ജിബി തോമസ് അറിയിച്ചു.

ന്യൂജഴ്സിയിലെ ന്യൂവാര്‍ക്കില്‍ നിന്നും ഏകദേശം 10 മിനിറ്റ് അകലെ സ്ഥിതിചെയ്യുന്ന ഹോട്ടലിലേക്കു കളിക്കാരെ കൊണ്ടുപോകാനുള്ള വാഹന സൌകര്യം ഒരുക്കിയിരിക്കുന്നു .കളിക്കാര്‍ക്ക് വ്യായാമം ചെയ്യാനുള്ള ജിം,സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ പല സൌകര്യങ്ങളും ഈ ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നു  .ഇവിടെ നിന്നും ന്യൂജഴ്സിയുടെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ന്യൂയോര്‍ക്ക് സിറ്റി സന്ദര്‍ശിക്കാനും  വളരെ എളുപ്പമാണ്. ഹോട്ടലിന്റെ മുന്‍  വശത്തു നിന്നും ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് പബ്ളിക് ബസ്സര്‍വീസ്  ഉണ്ട്. കൂടാതെ , ഈ ഹോട്ടലില്‍ നിന്നും ന്യൂയോര്‍ക്ക് സിറ്റിയുടെ ദൃശ്യം വളരെ മനോഹരമാണെന്ന് കമ്മിറ്റിക്കാര്‍ അറിയിച്ചു.

കാനഡയില്‍ നിന്നും  അമേരിക്കയില്‍  വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി  14 ഓളം ടീമുകള്‍ പങ്കെടുക്കുന്ന ടുര്‍ണമെന്റ് എന്തു കൊണ്ടും വാശിയേറിയ പ്രകടനങ്ങള്‍ക്ക് വേദിയാകും. സ്പോണ്‍സര്‍ഷിപ്പിനും പരസ്യങ്ങള്‍ക്കും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും  ദയവായി താഴെപ്പറയുന്ന വെബ്സൈററ് സന്ദര്‍ശിക്കുക : ന്ദന്ദന്ദ.ദ്ദന്റത്സനPadma_chandrakkala്രnന്ഥന്ധന്റന്ധനPadma_chandrakkalaന്ഥദ്ധറ്റനPadma_chandrakkalaത്സന്ഥ.്യഗ്നണ്ഡ

കൂടുതല്‍ വിവരങ്ങള്‍ക്ക് - ജിബി തോമസ് -914-573-1616,ജേംസണ്‍ കുര്യാക്കോസ് -201-600-5454,  മാത്യു സ്കറിയ  -551-580-5872,  ടി എസ് ചാക്കോ -201-887-0750

വാര്‍ത്ത. ഇടിക്കുള ജോസഫ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.