You are Here : Home / USA News

ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും നയിക്കുന്ന കാരിസം ധ്യാനം ഡാലസില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, April 02, 2015 11:57 hrs UTC


ഡാലസ്. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്ന പരിശുദ്ധാത്മ വരദാന ധ്യാനം ഡാലസിലുളള ക്യാമ്പ് കോപാസ് റിട്രീറ്റ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു.

ഏപ്രില്‍ 19 ഞായര്‍ 3 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഏപ്രില്‍ 23 വ്യാഴം 2 മണിക്ക് അവസാനിക്കും. മുതിര്‍ന്നവര്‍ക്കായുളള മലയാളം വിഭാഗത്തില്‍ 4 സീറ്റുകളും യുവജനങ്ങള്‍ക്കായുളള ഇംഗ്ലീഷ് വിഭാഗത്തില്‍ 50 സീറ്റുകളും ലഭ്യമാണ്.

ഓരോ വിശ്വാസിക്കും തങ്ങളുടെ ആത്മീയ ജീവിതത്തെ പരിശോധിച്ച് സ്വന്തം ജീവിതത്തില്‍ ദൈവം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍  തിരിച്ചറിഞ്ഞ് പരിശുദ്ധാത്മവിന്‍െറ വരദാനങ്ങളാല്‍ നിറയുവാന്‍ അവസരം ലഭിക്കുന്നു എന്നുളളത് ഈ ധ്യാനത്തിന്‍െറ  പ്രത്യേകതയാണ്. അങ്ങനെ ക്രിസ്തുവില്‍ അധിഷ്ഠിതമായ ജീവിതം നയിച്ച് തങ്ങളുടെ ശുശ്രൂഷാ ജീവിതത്തെ ശക്തിപ്പെടുത്തുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

സെഹിയോന്‍ യുഎസ്എ ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റിലൂടെ ധ്യാനത്തിന്‍െറ രിജ്സ്ട്രേഷന്‍ ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.