You are Here : Home / USA News

ആത്മീയ ഗൃഹമാണ്‌ ഇടവക: മാര്‍ തിയഡോഷ്യസ്‌

Text Size  

Story Dated: Thursday, April 02, 2015 11:32 hrs UTC

അലന്‍ ചെന്നിത്തല

 

ഡിട്രോയിറ്റ്‌: ദൈവത്തിന്റെ സൃഷ്‌ടിയായ മനുഷ്യന്‍ ദൈവത്തേയും മനുഷ്യനേയും അറിയുന്നതിലൂടെയാണ്‌ ആത്മീയതയില്‍ വളരുന്നത്‌. മിഷിഗണിലെ ഡിട്രോയിറ്റ്‌ മര്‍ത്തോമാ ഇടവകയിലെ 39-മത്‌ ഇടവക ദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍ത്തോമാ സഭയുടെ എപ്പിസ്‌കോപ്പയായ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനി. ദൈവത്തെ ആരാധിക്കുന്നവര്‍ സത്യത്തിലും ആത്മാവിലും ആരാധിക്കണമെന്ന്‌ വി. യോഹന്നാന്‍ സുവിശേഷം നാലാം അധ്യായം ഉദ്ധരിച്ചുകൊണ്ട്‌ യേശുക്രിസ്‌തുവിന്റെ വചനങ്ങള്‍ വ്യാഖ്യാനിച്ച്‌ സംസാരിച്ചു. ദൈവനം മനുഷ്യനെ ജീവനുള്ളതാക്കിത്തീര്‍ത്തത്‌ ദൈവം തന്റെ ജീവശ്വാസം ആകുന്ന ആത്മാവിനെ നല്‍കിയാണ്‌.

 

 

മരിച്ചവരില്‍ നിന്ന്‌ ഉയര്‍ത്തവനായ ഉത്ഥിതനായ യേശുക്രിസ്‌തു ചിതറിപ്പോയ ശിഷ്യഗണത്തെ യഥാസ്ഥാനപ്പെടുത്തിയത്‌ അവരുടെ മേല്‍ പരിശുദ്ധാത്മാവിനെ നല്‍കിയതിലൂടെയാണ്‌. ക്രിസ്‌തുനിയോഗം പ്രാപിച്ചിട്ടുള്ള സഭാ വിശ്വാസികള്‍ ദൈവത്തെ അറിയുന്നതിലൂടെ മനുഷ്യരേയും, മനുഷ്യരെ അറിയുന്നതിലൂടെ ദൈവത്തെയും അറിയുവാന്‍ ഇടയാകുന്നതാണ്‌ ആത്മീയത, അത്മീയതയിലൂടെയുള്ള വളര്‍ച്ച എന്ന്‌ തിരുമേനി ഉത്‌ബോധിപ്പിച്ചു. ആദ്ധ്യാത്മികത നിറഞ്ഞ നിയോഗിത ശുശ്രൂഷ കാലഘട്ടത്തിന്‌ അനുസൃതമായത്‌ സംഗതമായത്‌ നിറവേറ്റുവാന്‍ ഇടവകയ്‌ക്ക്‌ സംഗതിയാകട്ടെ എന്ന്‌ മാര്‍ തിയഡോഷ്യസ്‌ ആശംസിച്ചു. ഇടവക വികാരി റവ. സി.കെ. കൊച്ചുമോന്‍ സ്വാഗതവും, ഇടവക കമ്മിറ്റിയംഗമായ സന്ദീപ്‌ ജോര്‍ജ്‌ നന്ദിയും പ്രകാശിപ്പിച്ചു. ഇടവക സെക്രട്ടറി ജേക്കബ്‌ തോമസ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. റവ. ജോര്‍ജ്‌ ചെറിയാന്‍, റവ.ഡോ. ഫിലിപ്പ്‌ വര്‍ഗീസ്‌, റവ. ഫിലിപ്പ്‌ വര്‍ഗീസ്‌, റവ. പി. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.