You are Here : Home / USA News

സാന്‍ അന്റോണിയോ ക്‌നാനായ പള്ളിയില്‍ ഓശാന ഭക്തിപൂര്‍വ്വം ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 02, 2015 11:30 hrs UTC

സാന്‍ അന്റോണിയോ: സെന്റ്‌ ആന്റണീസ്‌ ക്‌നാനായ പള്ളിയില്‍ ഓശാന തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു. ദൈവപുത്രനായ യേശുവിന്റെ ഓര്‍ശ്ശേം നഗരവീഥിയിലൂടെ വിനയാന്വിതനായി കഴുതപ്പുറത്ത്‌ ജെറുസലേം ദേവാലയത്തില്‍ പ്രവേശിച്ചതിനെ അനുസ്‌മരിച്ചുകൊണ്ട്‌ ഇടവക സമൂഹം ഒന്നായി കുരുത്തോല വഹിച്ചുകൊണ്ട്‌ ഭക്തിസാന്ദ്രമായ ചടങ്ങുകളില്‍ പങ്കെടുത്തു. വി. കുര്‍ബാന, കുരുത്തോല വെഞ്ചരിപ്പ്‌, വചന സന്ദേശം മുതലായ തിരുകര്‍മ്മങ്ങള്‍ നടന്നു. വിനു മാവേലില്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.