You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഫാമിലി നൈറ്റ്‌

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Wednesday, April 01, 2015 09:21 hrs UTC

 
ന്യൂയോർക്ക് : അമേരിക്കയിലെ  മലയാളി വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ്  (ഐ എ എം സി സി) ഏപ്രിൽ 26ന് ന്യൂയോർക്കിൽ കുടുംബ സംഗമം സംഘടിപ്പിക്കുന്നതായി ഐ എ എം സി സി പ്രസിഡന്റ്‌ മാധവൻ ബി നായർ അറിയിച്ചു.  ഐ എ എം സി സിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ്  ഈ ചടങ്ങ് നടത്തുന്നത്  എന്നദ്ദേഹം പറഞ്ഞു.  
 
വൈറ്റ്  പ്ലേൻസിലുള്ള  റോയൽ പാലസ് ബാങ്കറ്റ് ഹാളിൽ  വൈകുന്നേരം 6 മണിക്ക് ചടങ്ങുകൾ ആരംഭിക്കുമെന്ന്   ഐ എ എം സി സി  ഇവൻറ്റ്  കോർഡിനേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ പറഞ്ഞു. ന്യൂയോർക്കിലെ ഇന്ത്യൻ  കോണ്‍സുൽ (ട്രേഡ് ) ശ്രീ ജി. ശ്രീനിവാസ റാവു മുഖ്യാതിഥിയായി  ചടങ്ങിൽ പങ്കെടുക്കും.  
 
മേരിക്കയിലെ മലയാളി ബിസിനസ്സ് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി  പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ്  അമേരിക്യിലും ഇന്ത്യയിലുമായി  സമീപ കാലത്ത് നടത്തിയ  ബിസിനസ്‌ സമ്മേളനങ്ങൾ വിജയകരമായിരുന്നു. അമേരിക്കയിലുള്ള മലയാളികളായ  ബിസിനസ്  സംരംഭകർക്ക്  പ്രയോജനകരമായ പദ്ധതികൾ എന്തെന്ന്   മനസ്സിലാക്കി അവ നടപ്പിലാക്കാനുള്ള  നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും  പരസ്പര സഹകരണം ഉറപ്പിക്കുകയും ചെയ്യാൻ  ശക്തമായി പ്രവർത്തിക്കുമെന്ന്  ഐ എ എം സി സി എക്സിക്യൂട്ടീവ് ബോർഡ്‌   അറിയിച്ചു. 
 
ഐ എ എം സി സി വൈസ്പ്രസിഡന്റ് ജോര്‍ജ് കുട്ടി, സെക്രട്ടറി വിന്‍സന്റ് സിറിയക്ക് , ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം, ട്രഷറര്‍ കോശി ഉമ്മന്‍,  ജോയിന്റ് ട്രഷറര്‍  സുധാകര്‍ മേനോന്‍, മുൻ പ്രസിഡന്റ്‌ റോയ് എണ്ണശേരിൽ, നെറ്റ് വർക്കിംഗ് കമ്മിറ്റി ചെയർമാൻ  ജിൻസ്മോൻ പി. സക്കറിയ തുടങ്ങിയവർ കുടുംബ സംഗമ പരിപാടികൾക്ക്  നേതൃത്വം നൽകും.  ബിസിനസ്‌, സാമൂഹ്യ, സാംസ്കാരിക മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തികൾ  കുടുംബ സംഗമത്തിൽ പങ്കു ചേരാൻ എത്തുന്നുണ്ട്. ആസ്വാദ്യകരമായ കലാപരിപാടികൾ ഉണ്ടായിരിക്കും. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.