You are Here : Home / USA News

അമേരിക്കന്‍ മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2015 ലെ ജയറാം ഷോയുടെ രസകരമായ ടീസറുകള്‍ എത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 01, 2015 04:35 hrs UTC

ആദ്യ ടീസറില്‍ ഷോയിലെ കലാകാരന്മാരെ പരിചയപ്പെടുത്തുന്നതോടൊപ്പം , ഏറെക്കാലത്തിനു ശേഷം ഒരു മെഗാ ഷോയുമായി എത്തുന്നത്തിന്റെ പ്രത്യേകതകള്‍ ജയറാം വിവരിക്കുന്നു. ധര്‍മജനും രമേശ്‌ പിഷാരടിയും സ്വത സിദ്ധമായ നര്‍മവും ആയി എത്തുന്ന ടീസറുകള്‍ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിയ്‌കും. നാദിര്‍ഷ അവതരിയ്‌പ്പിക്കുന്ന ടീസറില്‍ ഒരു പുതുമയുള്ള ക്ലൈമാക്‌സ്‌ ആണ്‌ പ്രേക്ഷകരെ കാത്തിരിയ്‌കുന്നത്‌. Jayaram Itnro teaser https://www.youtube.com/embed/LHV0ccT2ebE Pisharady & Dharamajan - Dasan Vijayan Comedy https://www.youtube.com/embed/9-lVYJbHvrE Nadhirsha with Dharmajan https://www.youtube.com/embed/69aq_6Hf2zc Pisharady & Dharamajan - American Visa Comedy https://www.youtube.com/embed/OgJxcR8Sle8 പത്മശ്രീ ജയറാമും, തെന്നിന്ത്യന്‍ താരം പ്രിയാമണിയും, ഉണ്ണിമേനോനും, രമേഷ്‌ പിഷാരടിയും അടക്കം പതിനേഴോളം പ്രശസ്‌ത കലാകാരന്മാര്‍ അണിനിരക്കുന്ന ബോബി ചെമ്മണൂര്‍ ജയറാം ഷോ എന്ന മെഗാ താരസംഗമം നാദിര്‍ഷ ആണ്‌ സംവിധാനം ചെയ്യുന്നത്‌. സെപ്‌റ്റംബര്‍ 4 നു ഡിട്രോയിറ്റില്‍ ആരംഭിക്കുന്ന ഷോ ടൊറന്റോ, ഫിലാഡല്‍ഫിയ, ബോസ്റ്റന്‍ , റാലി, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌, ഷിക്കാഗോ, ടാമ്പാ, അറ്റ്‌ലാന്റ, ഓസ്‌റിന്‍, ഹൂസ്‌റണ്‍, ഡാളസ്‌ തുടങ്ങി അമേരിക്കയിലും കാനഡയിലും ആയി എല്ലാ പ്രമുഖ നഗരങ്ങളിലും അരങ്ങേറും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.