You are Here : Home / USA News

ചിക്കാഗോ കെ.സി.എസ്‌ ഗോള്‍ഡീസ്‌ പ്രവര്‍ത്തനോല്‍ഘാടനം നടത്തി

Text Size  

Story Dated: Monday, March 30, 2015 03:28 hrs UTC

ജീനോ കോതാലടിയില്‍

 

 

ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ പോഷകവിഭാഗമായ ഗോള്‍ഡീസിന്റെ പ്രവര്‍ത്തനോല്‍ഘാടനം കെ.സി.എസ്‌ പ്രസിഡന്റ്‌ ജോസ്‌ കണിയാലി നിര്‍വഹിച്ചു. കെ.സി.എസ്‌. വൈസ്‌ പ്രസിഡന്റ്‌ റോയി നെടുംചിറ, സെക്രട്ടറി ജീനോ കോതാലടിയില്‍, ജോയിന്റ്‌ സെക്രട്ടറി സണ്ണി ഇടിയാലില്‍ എന്നിവരും സന്നിഹിതരായിരുന്നു. അന്‍പത്‌ വയസ്സിനുമുകളില്‍ പ്രായമുള്ളവരുടെ പോഷകസംഘടനയാണ്‌ ഗോള്‍ഡീസ്‌. ഫിലിപ്പ്‌ ഇലക്കാട്ട്‌, ജോസ്‌ നടുപ്പറമ്പില്‍, ജോണ്‍ ഇലക്കാട്ട്‌ എന്നിവരാണ്‌ ഗോള്‍ഡീസിന്റെ കോര്‍ഡിനേറ്റര്‍മാര്‍. സമ്മേളനത്തോടനുബന്ധിച്ച്‌ ജോയി നെല്ലാമറ്റത്തിന്റെ ചിരിയരങ്ങും നടത്തപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.