You are Here : Home / USA News

ദുഖവെള്ളിയാഴ്ചയുടെ തിരുകർമ്മങ്ങൾ മാർ അങ്ങാടിയത്ത് കാർമികത്വം വഹിക്കും

Text Size  

Story Dated: Thursday, March 26, 2015 12:16 hrs UTC

ഷിക്കാഗോ: ഈ വർഷത്തെ ദുഖവെള്ളീയാഴ്ചയുടെ തിരുകർമ്മങ്ങൾ ഷിക്കാഗോ രൂപതാധ്യക്ഷൻ  മാർ ജേക്കബ് അങ്ങാടിയത്ത് കാർമികത്വം വഹിക്കും.

 

ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര തിരുകർമ്മങ്ങളൂടെ വിവദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

 

മാർച്ച് 29-ന്‌ ഓശാന ഞായര്‍: രാവിലെ 9.45-ന്‌ ഓല വെഞ്ചിരിപ്പും, പ്രദക്ഷിണവും, വിശുദ്ധ കുർബാനയും.

ഏപ്രില്‍ 2 പെസഹാ വ്യാഴം: വൈകിട്ട്‌ 7 മണിക്ക്‌ പെസഹാ തിരുനാളിന്റെ കാൽ കഴുകൽ ശുശ്രൂഷയും, വിശുദ്ധ കുർബാനയും. വചനപ്രഘോഷണം - ഫാ. സുനി പടിഞ്ഞാറെക്കര

ഏപ്രില്‍ 3 - ദുഖ വെള്ളീ: രാവിലെ 10.00 മണിക്ക്‌ ദുഖവെള്ളീയാഴ്ചയുടെ തിരുകർമ്മങ്ങൾക്ക് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിക്കും. സഹകാർമികർ: മോൺ. ഫാ. തോമസ് മുളവനാൽ & വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, വചനപ്രഘോഷണം - ഫാ. സുനി പടിഞ്ഞാറെക്കര

ഏപ്രില്‍ 4 -  ദുഖ ശനി: രാവിലെ 10 മണിയ്‌ക്ക്‌ പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്‌, വി. കുര്‍ബാനയോടൊത്ത് മാമ്മോദീസായുടെ വ്രതനവീകരണം. വൈകിട്ട്‌ 7 മണിക്ക്‌ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.

ഏപ്രില്‍ 20 ഈസ്റ്റർ ഞായര്‍: 9.45-ന്‌ വിശുദ്ധ കുർബാന


വിശുദ്ധവാര ദിവസങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുത്ത്‌ കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വ്വം ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത് ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.