You are Here : Home / USA News

ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഐ.എന്‍.ഒ.സി ഷിക്കാഗോ ചാപ്‌റ്റര്‍ അനുശോചനം രേഖപ്പെടുത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 09, 2015 10:21 hrs UTC

ഷിക്കാഗോ: സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ മരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും, കേരളത്തിലെ ജനങ്ങള്‍ക്കും വലിയൊരു നഷ്‌ടമാണ്‌ സൃഷ്‌ടിച്ചിരിക്കുന്നതെന്ന്‌ ഷിക്കാഗോ ഐ.എന്‍.ഒ.സി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ടോബി അമ്പേനാട്ട്‌, സെക്രട്ടറി സിനു പാലയ്‌ക്കത്തടം, ട്രഷറര്‍ ഡൊമിനിക്‌ തെക്കേത്തലയ്‌ക്കല്‍, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലൂയി ചിക്കാഗോ എന്നിവരും മറ്റ്‌ എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ അംഗങ്ങളും കെ.പി.സി.സി പ്രസിഡന്റ്‌ വി.എം. സുധീരന്‌ അയച്ച അനുശോചന കുറിപ്പില്‍ അറിയിച്ചു. മൂന്നുമാസം മുമ്പ്‌ ശ്രീ. ജി. കാര്‍ത്തികേയന്‍ ഷിക്കാഗോ വഴി മയോ ക്ലിനിക്കില്‍ ചികിത്സയ്‌ക്കായി എത്തിയപ്പോള്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, ഡോ. സാല്‍ബി പോളും അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചികിത്സയ്‌ക്കും കേരള ഭക്ഷണത്തിനും മറ്റും മിനസോട്ട മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ വഴി എല്ലാ സൗകര്യങ്ങളും ചെയ്‌തുകൊടുക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഐ.എന്‍.ഒ.സി ഷിക്കാഗോ ചാപ്‌റ്റര്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.