You are Here : Home / USA News

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്‍െറ പ്രമോഷണല്‍ മീറ്റിങ് ന്യൂയോര്‍ക്കില്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, March 06, 2015 12:14 hrs UTC


ന്യൂയോര്‍ക്ക് . നോര്‍ത്ത് അമേരിക്കന്‍ ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ പ്രമോഷണല്‍ യോഗങ്ങള്‍ വിവിധ പട്ടണങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു. മാര്‍ച്ച് 28 ന് ശനിയാഴ്ച 4.30 നു പ്രമോഷണല്‍ യോഗം ന്യൂയോര്‍ക്ക് ഹോളിസിലുളള ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി സഭാ ഹാളില്‍ (8840, 192n  ന്ഥന്ധത്സനPadma_chandrakkalaനPadma_chandrakkalaന്ധ, ണ്ണഗ്നllദ്ധന്ഥ, മ്മണ്‍ 11423) നടക്കും. ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികളും വിവിധ പട്ടണങ്ങളില്‍ നിന്നുളള നാഷണല്‍ ഭാരവാഹികളും ലോക്കല്‍ പ്രതിനിധികളും സഭാ ശുശ്രൂഷകരും വിശ്വാസികളും സമ്മേളനത്തില്‍ പങ്കെടുക്കും.

ജൂലൈ 16-19 വരെ ഒക്ലഹോമ നഗരത്തിലെ എംബസി സ്യൂട്ടില്‍ നടത്തപ്പെടുന്ന കോണ്‍ഫറന്‍സിന്‍െറ പ്രോഗ്രാം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പാസ്റ്റര്‍ അലക്സ് വെട്ടിക്കല്‍(നാഷണല്‍ കണ്‍വീനര്‍), ജോയി തുമ്പമണ്‍ (നാഷണല്‍ സെക്രട്ടറി) ശാമുവല്‍ യോഹന്നാന്‍ (നാഷണല്‍ ട്രഷറര്‍)  വെസ്ലീ ആലുംമൂട്ടില്‍ (യൂത്ത് കോ ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ സംസാരിക്കും. ഫാമിലി കോണ്‍ഫറന്‍സിന്‍െറ ഇതുവരെയുളള പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രോഗ്രാമുകളെക്കുറിച്ചും കോണ്‍ഫറന്‍സുമായി നടത്തിക്കൊണ്ടു പോകുന്നതിന്‍െറ സാമ്പത്തിക വിഷയങ്ങളെക്കുറിച്ചും നാഷണല്‍, ലോക്കല്‍ കമ്മറ്റി ഭാരവാഹികള്‍ പ്രസ്താവനകള്‍ നടത്തുകയും ചെയ്യും. തുടര്‍ന്ന് കോണ്‍ഫറന്‍സിന്‍െറ രജിസ്ട്രേഷനും, സ്പോണ്‍സര്‍ഷിപ്പും ഭാരവാഹികള്‍ സ്വീകരിക്കും.

ഒക്കലഹോമ പട്ടണത്തില്‍ ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന കോണ്‍ഫറന്‍സിന്‍െറ ക്രമീകരണങ്ങള്‍ക്കായ് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ അലക്സ് വെട്ടിക്കല്‍, നാഷണല്‍ സെക്രട്ടറി ജോയി തുമ്പമണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 4 ന് ന്യൂജഴ്സിയിലും പ്രമോഷണല്‍ മീറ്റിങ് ക്രമീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ നാഷണല്‍ ലോക്കല്‍ പ്രതിനിധികള്‍ സഞ്ചരിച്ച് കോണ്‍ഫറന്‍സിന്‍െറ പ്രവര്‍ത്തനങ്ങളെ ശക്തമാക്കുന്നു.

ഫാമിലി കോണ്‍ഫറന്‍സിനെ ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നെറ്റ്വര്‍ക്കുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും കണ്‍വന്‍ഷനോടനുബന്ധിച്ച്  എത്തുന്നവര്‍ക്ക് പ്രധാന സ്റ്റേഷനുകളില്‍ നിന്ന് യാത്രാ സൌകര്യങ്ങള്‍ നാഷണല്‍, ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെയ്തുവരുന്നതായും  സംഘാടകര്‍ പറഞ്ഞു. ഫാമിലി കോണ്‍ഫറന്‍സിന്‍െറ അനുഗ്രഹത്തിനും വിജയത്തിനും ഇതര വിജയങ്ങള്‍ക്കുമായ് പ്രാര്‍ഥനയില്‍ സഹകരിക്കുവാന്‍ താല്പര്യമുളളവര്‍ ബന്ധപ്പെടുക

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.