You are Here : Home / USA News

വടക്കെ അമേരിക്കയിലെമലയാളി അഗ്രഗാമികളുടെ കൂട്ടായ്‌മ 2015 മാര്‍ച്ച്‌ ഒന്നിന്‌

Text Size  

Story Dated: Monday, February 23, 2015 03:49 hrs UTC

സരോജ വര്‍ഗീസ്സ്‌

 

(Pioneer Club of Keralites of North America)

 

വടക്കെ അമേരിക്കയിലെ അഗ്രഗാമി കൂട്ടായ്‌മയെ കുറിച്ച്‌ വായനക്കാര്‍ കേട്ടിരിക്കുമല്ലോ? വാര്‍ദ്ധക്യം എന്ന അവസ്‌ഥ നിരാലംബരും ശയ്യാവലംബികളുമാക്കുന്ന കുറേപേര്‍ക്ക്‌ കഴിയാവുന്ന സഹായം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച ഈ കൂട്ടായ്‌മ പല നല്ല കാര്യങ്ങള്‍ക്കും തുടക്കം കുറിച്ചു. ഇത്‌ ജാതി മത രാഷ്‌ട്രീയ ചിന്തകള്‍ക്ക്‌ അതീതമായി മനുഷ്യത്വവും സാഹോദര്യവും കണക്കിലെടുത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്‌. ഇതില്‍ അംഗത്വം നേടി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഹൃദയാലുക്കളായ എല്ലാ നല്ലവരേയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പ്രതിമാസം സംഘടിപ്പിക്കുന്ന സംഗമങ്ങളില്‍ പങ്ക്‌ചേര്‍ന്ന്‌ ഈ സംഘടനയുടെ ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാവരേയും ഞങ്ങള്‍ ക്ഷണിക്കുന്നു. മാര്‍ക്ല്‌ മാസം ഒന്നാം തിയ്യതി വൈകീട്ട്‌ അഞ്ച്‌ മണിക്ക്‌ സന്റൂര്‍ റെസ്‌റ്റോറന്റില്‍ വെച്ച്‌

(257-05 Union Turnpike, Floral Park 11004) അഗ്രഗാമി അംഗങ്ങള്‍ ഒത്ത്‌ ചേരുന്നു. ഈ സമ്മേളനത്തിലേക്ക്‌ എല്ലാവര്‍ക്കും സ്വാഗതം.

 

പുതുതായി അംഗത്വം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങളുമായി ബന്ധപ്പെടുക, അല്ലെങ്കില്‍ പ്രസ്‌തുത സമ്മേളനത്തില്‍ എത്തിചേരുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക 718-343-3939./917-538-5689. മനുഷ്യ ജീവിതം നാലു ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം.ഈ നാലു അവസ്‌ഥയിലും നമ്മള്‍ ആരെയെങ്കിലും ആശ്രയിച്ചിട്ടുണ്ട്‌. എന്നാല്‍ വാര്‍ദ്ധക്യം അവഗണിക്കപ്പെടുന്ന ഒരു അവസ്‌ഥയാണ്‌. പ്രത്യേകിച്ച്‌ രോഗങ്ങള്‍ ബാധിച്ച്‌ അവശത വരുമ്പോള്‍. അങ്ങനെ അവശന്മാര്‍, ആര്‍ത്തന്മാര്‍, ആലംബഹീനന്മാരാകുന്നവര്‍ക്ക്‌ ഒരു സ്വാന്ത്വനം എത്തിക്കാന്‍ കഴിയുന്നത്‌ എത്രയോ ദൈവീകമാണ്‌.

 

ആഡംബരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേണ്ടി നമ്മള്‍ എത്രയോസമയവും ധനവും ചിലവഴിക്കുന്നു. വളരെ തിരക്ക്‌ പിടിച്ച ജീവിതത്തില്‍ നിന്ന്‌ ഒരു നിമിഷം സഹായം ആവശ്യമുള്ളവര്‍ക്ക്‌വേണ്ടി ഒന്ന്‌ നില്‍ക്കാന്‍ കഴിഞ്ഞാല്‍ അതല്ലെ ജീവിത സാഫല്യം. നന്മകളുടെ പ്രകാശം പരത്തികൊണ്ട്‌ ജീവിക്കുമ്പോള്‍ അല്ലേ ഒരു ജീവിതം പൂര്‍ത്തിയാകുന്നത്‌. വളരെ മഹത്തായ ഒരാദര്‍ശത്തിന്റെ സാക്ഷാത്‌കാരത്തിനായി രൂപം കൊണ്ട ഈ അഗ്രഗാമി കൂട്ടായ്‌മയിലേക്ക്‌ കടന്നുവന്ന്‌ പുണ്യപ്രവര്‍ത്തികളിലൂടെ ഈശ്വരനെ കണ്ടെത്തുക.അഗ്രഗാമിയുടെ ഉദ്ദേശ്യവും ലക്ഷ്യങ്ങളും വായനകാരുടെ ഓര്‍മ്മക്കായി വീണ്ടും താഴെകൊടുക്കുന്നു. സഹായം വേണ്ടവരെ വീട്ടില്‍പോയി സന്ദര്‍ശിക്കുക, ആരോഗ്യപരവും, ഔഷധപരവുമായ കാര്യങ്ങള്‍ അന്വേഷിക്കുക.

 

സമൂഹവുമായി ബന്ധമില്ലാതെ ഏകാന്തതയും വിഷാദവും അനുഭവിക്കുന്നവര്‍ക്കുവേണ്ട സേവനങ്ങള്‍ നല്‍കുക, മദ്യവും ലഹരി പദാര്‍ത്ഥങ്ങളുമുപയോഗിക്കുന്നവര്‍ക്ക്‌ അതില്‍നിന്നും മുക്‌തി നേടാനുള്ള സഹായവും ഉപദേശങ്ങളും നല്‍കുക, കുട്ടികളെ വളര്‍ത്തുന്നതിനും അപ്പോള്‍ മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്ന പ്രശനങ്ങള്‍ക്കും വേണ്ട സഹായങ്ങളും സേവനങ്ങളും നല്‍കുക തുടങ്ങിയവയാണ്‌ പ്രാരംഭ പ്രവര്‍ത്തനങ്ങളായി ഉദ്ദേശിക്കുന്നത്‌. സന്നദ്ധസേവകരെചേര്‍ത്ത്‌ അവര്‍ക്ക്‌വേണ്ടപരിശീലനവും, വികസനവും നല്‍കുക.വീട്ടില്‍ കിടപ്പിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച്‌ അവരെ സന്ദര്‍ശിക്കുക.

അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അത്‌നിര്‍വ്വഹിക്കാന്‍ പര്യാപ്‌തമായ സംഘടനകളുമായി ബന്ധപ്പെടുത്തുക. സംഘടനയുടെ ഉദ്ദേശ്യവും, പ്രവര്‍ത്തനവും മനസ്സിലാക്കിപ്പിക്കാന്‍ പരിശീലനസമ്മേളനങ്ങള്‍ സംഘടിപ്പിക്കുക സമൂഹവുമായി അത്തരം സേവനങ്ങളുടെ വിവരങ്ങള്‍ നല്‍കുക.എല്ലാവരുമായി വാര്‍ത്താവിനിമയം ബന്ധം സ്‌ഥാപിക്കുക. സംഘടിപ്പിച്ച്‌ എച്‌.എഫ്‌.സിയിലെ അംഗങ്ങള്‍ക്ക്‌ സഹായമെത്തിക്കുക. ഈ സംഘടനയുടെ നേത്രുത്വം, തമ്മില്‍ തമ്മില്‍ ബന്ധപ്പെടല്‍, സംഘടിക്കല്‍, ഉപദേശങ്ങള്‍ കൊടുക്കല്‍, രേഖകള്‍ സൂക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങളുടെ നടത്തിപ്പിലേക്കായി ഒരു നിര്‍വ്വാഹക സമിതിയെ രൂപീകരിക്കുക തുടങ്ങിയ പരിപാടികളും പുരോഗമിച്ചു വരുന്നു.

 

പയനീര്‍ ക്ലബ്ബില്‍ ചേര്‍ന്ന്‌പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ശ്രീ വി.എം.ചാക്കോയുമായി ബന്ധപ്പെടുക. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ 917-538-5689,

 

ഇ-മെയില്‍ karikunnam@aol.com.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.