അമേരിയ്ക്കന്‍ മലയാളി ഹിന്ദുകളുടെ കൂട്ടായ്മ ആയ കെ.എച്ച.എന്‍.എ. രൂപം കൊണ്ട ഡാളസ്സില്‍ ഫെബ്രുവരി 7ന് കുടുംബ സംഗമം നടത്തുന്നു. 2015 ജൂലൈ 2-6 ഡാളസില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ. ദേശീയ കണ്വന്ഷനിലേയ്ക്കുള്ള തയ്യാറെടുപ്പുകളുടെ തുടക്കമാവും എന്ന് കരുതപ്പെടുന്ന കുടുംബ സംഗമം വൈകീട്ട് ആറ് മണിയ്ക്ക് ആരംഭിയ്ക്കും. അമേരിയ്ക്കയിലെ വിവിധ മലയാളി ഹിന്ദു സംഘടനകളില്‍പ്പെട്ട ദേശീയ- പ്രാദേശീക നേതാക്കള്‍ പങ്കെടുക്കും.
കുടുംബ സംഗമത്തോട് അനുബന്്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള വിവിധ കലാപരിപാടികളോടും അത്താഴവിരുന്നോടും കൂടി ചടങ്ങുകള്‍ സമാപിക്കുന്നതായിരിക്കും. ഇര്‍വിങ്ങ് ഡി.എഫ്.ഡബ്ല്യു ടെമ്പിളില്‍ വച്ച് നടത്തുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലയാളികള്‍ ആയ എല്ലാ ഹിന്ദുമത വിശ്വാസികളേയും ആദരപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി കെ.എച്ച്.എന്‍.എ. ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ടി.എന്‍.നായര്‍ - 214-403-0575 റെനില്‍ രാധാകൃഷ്ണന്- 972 814 4702 രാജു പിള്ള- 469 995 9828 സജി നായര്‍-405 613 1829
venue address:
DFW Hindu Temple, 1605 N. Britain Road, Irving Texas, 75061
Comments