നോര്‍ത്തേണ്‍ കാലിഫോര്‍ണിയ: മങ്ക (മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ) ,കേരള പിറവി ദിനത്തില്‍ ബേ ഏരിയയില്‍ ആദ്യമായി സംഘടിപ്പിച്ച വോളിബോള്‍ മത്സരം വന്‍ വിജയമായി . സാന്റമോണ്‍ മേയര്‍ ബില്ക്ലാര്ക്ക് ഉത്ഘാടനംചെയ്ത ഈ വാശിയേറിയ മത്സരത്തില്‍ മലയാളികള്‍ മാത്രം ഉള്‍പ്പെട്ട പതിനാറുടീമുകള് പങ്കെടുത്തു .സാന്ലിറാഡോ വോളിബോള്‍ ക്ലബ് ഒന്നാം സമ്മാനവും ,ബേ മലയാളി ക്ലബ് കേരളാ സിക്സെസ് രണ്ടാം സമ്മാനവും, ക്നാനായ ജംബെഴ്സ് മൂന്നാം സ്ഥാനവും , വനിതകളുടെ ടീം ആയ ടച്ച്ത്രീ നാലാം സ്ഥാനവും കരസ്ഥമാക്കി . മങ്ക ജോയിന്റ് സെക്രട്ടറി ബീനയുടെയും , ബോര്‍ഡ് മെംബര്‍ സുനില്‍ വര്‍ഗീസിന്റേയും നേതൃത്തത്തില്‍ നടന്ന ഈ മത്സരങ്ങള്‍ ആദ്യവസാനം കാണികളില്‍ ആവേശം ഉണര്‍ത്തി. സ്പോണ്‍സര്‍മാരായ തെകേക്ക് ഫാമിലി , ചാള്‍സ് നെല്ലേരി ,തേക്വിസ്താ മുതലായവര്‍ ഈവോളിബോള് മത്സരത്തിനു പ്രത്യേക സമ്മാനങ്ങളുമായി എത്തി ആദ്യമത്സരം അവിസ്മരണീയമാക്കി.വളരെ ആവേശവും, അര്‍പ്പണബോധവും നിറഞ്ഞ പതിനാറുടീമുകളും , ധാരാളം കാണികളും , സഹായികളും , സ്പോണ്സേഴ്സുമൊക്കം ഇനി വരുംവര്‍ഷങ്ങളിലും ഇതുപോലെയുള്ള അതിഭീരമായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തോടെ മങ്ക കേരളപിറവിദിനം ആഘോഷിച്ചു.
Comments