അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനും എഴുത്തുകാരനുമായ ചെറിയാന് ചരുവിളയില്‍ രചിച്ച അഞ്ചാമത്തെ പുസ്തകം `ശാന്തിതീരത്ത്' എന്ന നോവലിന്റെ പ്രകാശന കര്‍മ്മം ഓഗസ്റ്റ് 9-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊടുമണ്‍ ചരുവിളയില്‍ ഷോപ്പിംഗ് കോംപ്ലക്സിലുള്ള ഓഡിറ്റോറിയത്തില്‍ വെച്ച് സുപ്രസിദ്ധ എഴുത്തുകാരിയും ജേര്‍ണലിസ്റ്റുമായ അഡ്വ. രതീദേവി നിര്‍വഹിക്കുന്നതാണ്.
സുപ്രസിദ്ധ നോവലിസ്റ്റ് ബന്യാമിന് അവതാരിക എഴുതിയിട്ടുള്ള ആ നോവലിന്റെ പ്രകാശന കര്‍മ്മത്തിനുശേഷം പ്രസിദ്ധരായ കവികള്‍ നയിക്കുന്ന കവിയരങ്ങും ഉണ്ടായിരിക്കുന്നതാണ്. തദവസരത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് കവി കൈലാസ് രാജന്, എഴുത്തുകാരന് ഗോപിനാഥ് കടമ്പാട്, അഡ്വ. ബിനോയ് ജോര്‍ജ് മണ്ണിക്കരോട്ട്, കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയന് നായര്‍, മുന്‍ പ്രസിഡന്റ് സലീം, അഡ്വ. ബാബുജി കോശി, എസ്.എന്‍.ഡി.പി അങ്ങാടിക്കല്‍ ശാഖ മുന്‍ പ്രസിഡന്റ് സി.വി ചന്ദ്രന്, രവീന്ദ്രനാഥകുറുപ്പ്, എന്‍.ആര്. പ്രസാദ്, കൊടുമണ്‍ ഗോപിനാഥന് നായര്‍, മോന്‍സി കൊടുമണ്‍ എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനം അടുര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. എല്ലാവരേയും പ്രസ്തുത പരിപാടികളിലേക്ക് ഭാരവാഹികള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: മോന്‍സി കൊടുമണ്‍ (718 213 5346).
Comments