ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിക്ക് 16 വയസ്സില്‍ മൂന്ന് ബിരുദം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, July 10, 2014 10:44 hrs UTC
സാക്രമെന്റൊ : ഹൈസ്ക്കൂള് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാകാത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് 16 വയസ്സില്‍ മൂന്ന് ബിരുദം.
സാക്രമെന്റോ അമേരിക്കന്‍ റിവര്‍ കോളേജില്‍ നിന്ന്, മാത്ത്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ മൂന്നു വിഷയങ്ങളിലാണ് പതിനാറുകാരനായ മാധവ് ഷാക്ക് അസോസിയേറ്റ് ബിരുദം നേടിയത്.
ജൂലായ് ആദ്യവാരം നടന്ന ബിരുദദാനചടങ്ങില്‍ പങ്കെടുത്ത് പുറത്തിറങ്ങുമ്പോള്‍ മറ്റൊരു നേട്ടം കൂടി മാധവ് ഷായെ തേടിയെത്തിയിരുന്നു. SAT പരീഷയില് പെര്‍ഫക്ട് വിജയം നേടിയ രാജ്യത്തെ 500 കുട്ടികളില്‍ ഒരാള്‍ എന്ന പദവി!
മാധവ് ഷാ പത്തുവയസ്സു മുതല്‍ കാല്‍കുലസ്, സീനിയര്‍ ആള്‍ജിബ്ര, തുടങ്ങിയ അണ്ടര്‍ഗ്രാജുവേറ്റ് എന്‍ജിനീയറിംഗ് പ്രോഗ്രാമില്‍ പഠനം ആരംഭിച്ചിരിക്കുന്നു. റീജിയണ്‍ ലവല്‍ മാത്ത് ഒളിപ്യാടില് നിരവധി പങ്കെടുത്ത് ഉന്നത വിജയം നേടിയിരുന്ന മാധവ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എന്‍ജിനീയറിംഗ് പഠനം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്.
മകന്റെ ഉന്നതവിജയത്തില്‍ മാതാപിതാക്കളായ കൗഷല്‍ ഷായും, ഡക്ഷ ഷായും(Kaushal Sha, Daksha Sha) അഭിമാനം കൊള്ളുന്നതായി അഭിമുഖത്തില്‍ അറിയിച്ചു.
Comments