ഷിക്കാഗോ: കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിക്ക് ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്റ്റര്‍ ഓഫ് ഇല്ലിനോയിസിന്റേയും ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ്റ് റീജിയണിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ സ്വീകരണം നല്കുന്നു. കേരളത്തിലെ മൂന്ന് എം.പിമാരുടെ ഭാഗമായ കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരക്കാരനും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം നേടുന്നതിന് ചുക്കാന്‍ പിടിച്ച അഡ്വ ടോമി കല്ലാനിക്ക് ജൂലൈ 13-ന് ഞായറാഴ്ച വൈകുന്നേരം 4.30-ന് എം.ടി പ്രൊസ്പെക്ടസിലുള്ള കണ്ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 South Elmhurst Rd, M.T. Prospect, IL 60056) വെച്ചാണ് സ്വീകരണം നല്‍കുന്നത്. പ്രസ്തുത യോഗത്തിലേക്ക് ഷിക്കാഗോയിലും പരിസരത്തുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും കോണ്‍ഗ്രസ് അനുഭാവികളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. സാല്‍ബി ചേന്നോത്ത് (847 800 3570), തോമസ് മാത്യു (773 509 1947), സിനു പാലയ്ക്കത്തടം (847 529 4607), വര്‍ഗീസ് പാലമലയില്‍ (224 659 0911).
Comments