ബിന്ദു ടിജി
ന്യൂയോര്‍ക്ക് : വൈവിധ്യമുള്ള പരിപാടികളാല്‍ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് എന്നുമെന്നും പുത്തനുണര്‍വേകുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി) സംപ്രേക്ഷണം ചെയ്യുന്ന യുഎസ് വീക്കിലി റൗണ്ടപ്പ് ഡിസംബര്‍ 22 ശനിയാഴ്ച അമേരിക്കയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ മായക്കാഴ്ചകളുമായി നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു. ഈ ആഴ്ചയിലെ വീക്കിലി റൗണ്ടപ്പ് ഒരു ക്രിസ്മസ് സ്പെഷ്യല്‍ ആയിരിക്കും. ഷിജോ പൗലോസ്, അനില്‍ മറ്റത്തികുന്നേല്‍, വിന്‍സെന്റ് ഇമ്മാനുവേല്‍, ബിജിലി ജോര്‍ജ്ജ്, ഡോ. മിയ രാജന്, സുനിത അനീഷ്, അഞ്ജു ബിജിലി, അരുണ്‍, രവി എന്നിവരാണ് ഈ പ്രത്യേക പരിപാടിയുടെ അണിയറ ശില്പികള്. ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍: അമേരിക്ക ക്രിസ്മസ് വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. എങ്ങും വര്‍ണ്ണക്കാഴ്ചകള്‍. ചിക്കാഗോയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ വര്‍ണ്ണാഭമായ ക്രിസ്മസ് ആഘോഷങ്ങള്‍. ആനന്ദ നിറവില്‍ ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ക്രിസ്മസ്. ഡാളസ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഹ്ളാദഭരിതമായി ആഘോഷിച്ചു. ന്യൂജേഴ്സിയില്‍ ബഡി ബോയ്സ് ആന്‍ഡ് ഫാമിലി (Buddy Boys and Family) ഒരുക്കിയ ക്രിസ്മസ് ആഘോഷം ഏറെ വ്യത്യസ്തമായിരുന്നു. കൂടാതെ റെയ്ച്ചല്‍ ഉമ്മന്‍ ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പിനുവേണ്ടി ആലപിച്ച മനോഹര ക്രിസ്മസ് ഗാനങ്ങള്‍ കൂടി ഈ എപ്പിസോഡില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നു. ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Comments