You are Here : Home / USA News

മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ശ്രേഷ്ഠബാവായും പങ്കെടുക്കുന്നു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, May 04, 2015 10:46 hrs UTC



ഡാലസ്∙അമേരിക്കന്‍ മലങ്കര അതിഭദ്രാസനം 29ാമത് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വാനിയ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ നടത്താനുളള ഒരുക്കങ്ങള്‍ ധൃത ഗതിയില്‍ പുരോഗമിക്കുന്നു.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായുടേയും ശ്രേഷ്ഠ കാതോലിക്ക, ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടേയും അനുഗ്രഹീത സാന്നിദ്ധ്യം ഈ വര്‍ഷത്തെ കുടുംബ മേളയുടെ സവിശേഷതകളില്‍ പ്രാധാന്യമേറിയതാണെന്നും ആ ധന്യ മുഹൂര്‍ത്തത്തിനായി സഭാംഗങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് അഭിപ്രായപ്പെട്ടു.

'ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാര്‍, നിങ്ങള്‍ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹ നിര്‍മ്മാണം' (കൊരിന്ത്യര്‍  3:9) എന്നതായിരിക്കും കോണ്‍ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനുമായിരിക്കും.

അഭിവന്ദ്യ യാക്കോബ് മാര്‍ എഡ്വാര്‍ഡോ (ആര്‍ച്ച് ബിഷപ്പ്, ഗ്യാട്ട്മാല) അതിഥിയായി സംബന്ധിക്കും.

വിവിധങ്ങളായ പ്രോഗ്രാമുകള്‍ ഉള്‍ക്കൊളളിച്ചു കൊണ്ട് വളരെ അടക്കും ചിട്ടയുമായി ക്രമീകരിക്കുന്ന ഈ കുടുംബ മേളയുടെ വിജയത്തിനായി ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. അമേരിക്കന്‍ മലങ്കര അതിഭ്രദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.