You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ പള്ളി പെരുന്നാള്‍ മെയ്‌ 16,17 തീയതികളില്‍

Text Size  

Story Dated: Monday, May 04, 2015 10:33 hrs UTC

റെജിമോന്‍ ജേക്കബ്‌

ഷിക്കാഗോ: ഓക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ്‌ 16, 17 (ശനി, ഞായര്‍) തീയതികളില്‍ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഏബ്രഹാം മോര്‍ സേവേറിയോസ്‌ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും, വന്ദ്യ ഗീവര്‍ഗീസ്‌ തെക്കേക്കര കോര്‍എപ്പിസ്‌കോപ്പ , ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്‍ എന്നീ വൈദീകരുടെ സഹകാര്‍മികത്വത്തിലും, ഷിക്കാഗോയിലെ സഹോദരീ ഇടവകകളിലെ വൈദീകരുടേയും വിശ്വാസികളുടേയും സഹകരണത്തിലും നടത്തുന്നതിനു നിശ്ചിയിച്ചിരിക്കുന്നു. മെയ്‌ 10-ന്‌ വിശുദ്ധ കുര്‍ബാനാനന്തരം പെരുന്നാളിന്റെ മുന്നോടിയായ കൊടിയേറ്റത്തോടുകൂടി പെരുന്നാളിനു തുടക്കംകുറിക്കും.

 

മെയ്‌ 16-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കുശേഷം സുവിശേഷ പ്രസംഗം ഉണ്ടായിരിക്കും. മെയ്‌ 17-ന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും 10 മണിക്ക്‌ അഭിവന്ദ്യ ഏബ്രഹാം മോര്‍ സേവേറിയോസ്‌ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും ഉണ്ടായിരിക്കും. 11.45-ന്‌ റാസാ, 12.15-ന്‌ ലേലം, 12.30-ന്‌ നേര്‍ച്ച വിളമ്പ്‌, സ്‌നേഹവിരുന്ന്‌, ചെണ്ടമേളം എന്നീ രീതിയിലാണ്‌ ക്രമീകരണങ്ങള്‍ ചെയ്‌തിരിക്കുന്നത്‌. ഉച്ചകഴിഞ്ഞ്‌ 2.15-ന്‌ കൊടിയിറക്കത്തോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ പര്യവസാനിക്കും.

 

ഈവര്‍ഷം പെരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ മാണി ഡാനിയേലും, മാത്യു പി. ജോര്‍ജും അവരുടെ കുടുംബാംഗങ്ങളുമാണ്‌. ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പ തെക്കേക്കര, ബഹു. ലിജു പോള്‍ അച്ചന്‍, വൈസ്‌ പ്രസിഡന്റ്‌ രാജന്‍ തോമസ്‌, സെക്രട്ടറി റെജിമോന്‍ ജേക്കബ്‌, ട്രഷറര്‍ മാമ്മന്‍ കുരുവിള, ശേഷം കമ്മിറ്റിയംഗങ്ങളും ചേര്‍ന്ന്‌ പെരുന്നാള്‍ ആഘോഷ ചടങ്ങുകള്‍ നിയന്ത്രിക്കും. വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുന്നതിന്‌ ഏവരേയും വികാരി തെക്കേക്കര വന്ദ്യ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പ സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.