You are Here : Home / USA News

ഫാ. ജോണ്‍ ശങ്കരത്തില്‍ അമേരിക്കയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, May 03, 2015 12:13 hrs UTC

Picture ഫിലാഡല്‍ഫിയ: കാലംചെയ്‌ത പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവയുടെ മാതൃഇടവകയായ കോട്ടയം ഭദ്രാസനത്തിലെ കുറിച്ചി വലിയപള്ളി വികാരിയും, പുണ്യപുരാതന പിതാക്കന്മാര്‍ കബറടങ്ങിയിരിക്കുന്ന പ്രശസ്‌ത തീര്‍ത്ഥാടനകേന്ദ്രമായ പന്തളം തലയനാട്‌ പള്ളിയുടെ പ്രസിഡന്റും, ഹോളിലാന്റ്‌ പില്‍ഗ്രിമേജ്‌ കോര്‍ഡിനേറ്ററുമായ ഫാ. ജോണ്‍ ശങ്കരത്തില്‍ ഹൃസ്വസന്ദര്‍ശനത്തിനായി ഫിലാഡല്‍ഫിയയില്‍ എത്തിച്ചേരുന്നു. ദേവലോകം കാതോലിക്കേറ്റ്‌ പ്രസ്‌ മാനേജര്‍, മലങ്കരസഭാ പത്രികയുടെ പിന്റര്‍ ആന്‍ഡ്‌ പബ്ലിഷര്‍, മലങ്കര സഭാ മാസികയുടെ സര്‍ക്കുലേഷന്‍ മാനേജര്‍, അഖില മലങ്കര മാര്‍ത്തമറിയം വനിതാ സമാജം വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശങ്കരത്തില്‍ അച്ചനെ 2010-ല്‍ ഇസ്രായേല്‍ ഗവണ്‍മെന്റ്‌ `അംബാസിഡര്‍ ഓഫ്‌ ഇസ്രയേല്‍' എന്ന പദവി നല്‍കി ആദരിച്ചു. 72 തവണ വിശുദ്ധനാട്‌ സന്ദര്‍ശിച്ച ഈ വൈദീകന്‍, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനും, ആദ്യത്തെ കോര്‍എപ്പിസ്‌കോപ്പയുമായ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പയുടെ സഹോദരപുത്രനും, കഴിഞ്ഞ ഇരുപത്തഞ്ചില്‍പ്പരം വര്‍ഷങ്ങളായി ഫിലാഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശങ്കരത്തില്‍ ഡിജിറ്റര്‍ സ്റ്റുഡിയോ, ശങ്കരത്തില്‍ വിസ ആന്‍ഡ്‌ പാസ്‌പോര്‍ട്ട്‌ സര്‍വീസ്‌ എന്നിവയുടെ ഉടമയും, പെന്‍സില്‍വേനിയ നോട്ടറി പബ്ലിക്കും, പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്‍ പ്രസിഡന്റുമായ രാജു ശങ്കരത്തിലിന്റെ സഹോദരനുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 215 681 9852 എന്ന നമ്പരില്‍ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.