You are Here : Home / USA News

സിദ്ദിഖ്‌ - ലാല്‍ സ്‌പീക്കിംഗ്‌ അമേരിക്കയില്‍

Text Size  

Story Dated: Friday, May 01, 2015 10:23 hrs UTC

ലാലു ജോസഫ്‌

മലയാള ചലച്ചിത്രലോകത്തെ സൂപ്പര്‍ സംവിധായക - നടന്‍ ടീം സിദ്ദിഖ്‌ ലാല്‍ നയിക്കുന്ന സിദ്ദിഖ്‌ ലാല്‍ സ്‌പീക്കിംഗ്‌ സ്റ്റേജ്‌ ഷോ പരിപാടിക്ക്‌ ടെക്‌സാസിലെ ഏഡന്‍ ബര്‍ഡില്‍ ഇന്ന്‌ (ഏപ്രില്‍ 30 ന്‌) തുടക്കമാകും. മുതിര്‍ന്ന നടന്മാരായ ശ്രീനിവാസന്‍, വിജയരാഘവന്‍, ബിജുമേനോന്‍, ഹരിശ്രീ അശോകന്‍, വിനീത്‌, ഗിന്നസ്‌ പക്രു, മിന്നുംതാരങ്ങളായ ഭാവന, ഷംനകാസിം, കൃഷ്‌ണപ്രഭ എന്നിവരടങ്ങുന്ന സംഘത്തില്‍ പ്രസീദ (ബഡായി ബംഗ്ലാവ്‌ ഫെയിം - അമ്മായി) ബാലു വര്‍ഗീസ്‌ എന്നീ സിനിമാതാരങ്ങളുമുണ്ട്‌. പിന്നണി ഗായകര്‍ അഫ്‌സലും മഞ്‌ജരിയുമാണ്‌ പാട്ടുകാര്‍. മഞ്‌ജരിയുടെ ആദ്യ അമേരിക്കന്‍ പര്യടനമാണ്‌. സംഗീത സംവിധായകന്‍ ദീപക്‌ ദേവിന്റെ നേതൃത്വത്തിലുള്ള പശ്ചാത്തല വാദ്യസംഘത്തില്‍ അനൂപ്‌ (സ്റ്റാര്‍സിംഗര്‍ ഫെയിം - കീബോര്‍ഡ്‌) വിനോദ്‌ വര്‍മ്മ, സന്ദീപ്‌ മോഹന്‍ (ഗിറ്റാറിസ്റ്റുകള്‍), അരവിന്ദ്‌ (തബല), തൃശൂര്‍ സുനില്‍ (ഡ്രംസ്‌) എന്നിവരാണുള്ളത്‌. നിരവധി സ്റ്റേജ്‌ ഷോ പരിപാടികളുടെ സംവിധായകനും കൊമേഡിയനുമായ കെ.എസ്‌. പ്രസാദ്‌, ചലച്ചിത്ര സംവിധായകന്‍ ജീന്‍ലാന്‍ എന്നിവരാണ്‌ അരങ്ങൊരുക്കുന്നത്‌.

 

ഒപ്പം അനൂപും ഷോണും. നൃത്തസംവിധായിക രേഖാ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ സിനിമാറ്റിക്‌ ഡാന്‍സുകള്‍, ശിവന്‍, സുമതി, ഭൂപതി എന്നിവര്‍ ചലച്ചിത്രതാരങ്ങള്‍ക്കൊപ്പം അരങ്ങിലെത്തിക്കും. രാജീവ്‌ അങ്കമാലി ചമയവും അനില്‍ റിയാന്‍ ശബ്‌ദനിയന്ത്രണവും നടത്തും. 2000 നു ശേഷം ആദ്യമായാണ്‌ സിദ്ദിഖ്‌ ലാല്‍ ടീം ഒരുമിച്ചൊരു സ്റ്റേജ്‌ ഷോ പരിപാടിക്ക്‌ അമേരിക്കയില്‍ നേതൃത്വം നല്‍കുന്നത്‌. ഇരുവരുടെയും രചനാ വൈഭവം കൈമുദ്രചാര്‍ത്തിയ കോമഡി സ്‌കിറ്റുകളാവും സിദ്ദിഖ്‌ ലാല്‍ സ്‌പീക്കിംഗിലൂടെ അമേരിക്ക കാണാനിരിക്കുന്നത്‌. സിദ്ദിഖ്‌ - ലാല്‍ കുടുംബങ്ങളുമായി ആത്മബന്ധമുള്ള ഷാജി ന്യൂയോര്‍ക്ക്‌ (9173783434), പാര്‍ട്ടണര്‍മരായ ദീപു (6465002057), ജെയ്‌സണ്‍ ജോസഫ്‌ (6464139086) എന്നിവരാണ്‌ കൈരളിഫൈന്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ സിദ്ദിഖ്‌ ലാല്‍ സംഘത്തെ അമേരിക്കയിലെത്തിച്ചത്‌. സിനിമാ-സ്റ്റേജ്‌ ഷോ പരിപാടി നിര്‍മ്മാതാവ്‌ പ്രേമചന്ദ്രനാണ്‌ ടീം മാനേജര്‍. അമേരിക്കയിലും ഇന്ത്യയിലും മുന്‍നിര സ്റ്റേജ്‌ ഷോ പരിപാടികള്‍ ഇവന്റ്‌ മാനേജ്‌ ചെയ്യുന്ന കേരള്‍ ടുഡേ ഡോട്ട്‌ കോമാണ്‌ സിദ്ദിഖ്‌ ലാല്‍ സ്‌പീക്കിംഗിന്റെ ഇവന്റ്‌ മാനേജറന്മാര്‍. കേരള്‍ ടുഡേ കോ ഓര്‍ഡിനേറ്റിംഗ്‌ എഡിറ്റര്‍ ജയ്‌സണ്‍ തെക്കേക്കര പരിപാടിയുടെ ഇവന്റ്‌ കോഓര്‍ഡിനേറ്റര്‍ (5167275424).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.