You are Here : Home / USA News

ഫെയ്സ് ബുക്കിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തിയ മാതാവ് അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 30, 2015 09:37 hrs UTC


                        
ജോര്‍ജിയ . ഫെയ്സ്ബുക്കിലെ സോഷ്യല്‍ മീഡിയായില്‍ ഇഷ്ടമുളളതെല്ലാം എഴുതും എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. അറ്റ്ലാന്റായിലാണ് സംഭവം.

അമേരിക്കയിലെ വെളുത്ത വര്‍ഗ്ഗക്കാരായ മുഴുവന്‍ പൊലീസുകാര്‍ക്കും മരണം എന്ന വാചകമാണ് അറ്റ്ലാന്റായിലെ ഒരു മാതാവ് ഫേയ്സ് ബുക്കില്‍ എഴുതിയത്.

33 വയസുളള എബനി ഡിക്കന്‍സ് എന്ന മാതാവിനെ ഭീകരവാദവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പെടുത്തി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.

ടിഫിനി മിലന്‍ എന്ന അപര നാമത്തില്‍ ഫേയ്സ് ബുക്കില്‍ എഴുതിയ ഭീഷണിണിയില്‍  ഒന്നു കൂടെ അവര്‍ എഴുതി ചേര്‍ത്തു. എല്ലാ കറുത്ത വര്‍ഗ്ഗക്കാരായവരും ഉണര്‍ന്ന് വൈറ്റ് പൊലീസ് ഓഫിസര്‍ന്മാരെ ഷൂട്ട് ചെയ്യണം.

സംസാര സ്വാതന്ത്യ്രം എല്ലാവര്‍ക്കും ഉണ്ട് അതാണ് ഞാന്‍ ഇങ്ങനെ പ്രതികരിക്കുന്നത്. ഞാന്‍ തനിയെ 15  പേരെ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കും അവര്‍ തുടര്‍ന്നു.

പൊലീസ് ഇത് വളരെ ഗൌരവമായാണ് എടുത്തിട്ടുളളത്.  ലെഫ്റ്റനന്റ് ക്ലിഫ് ചാന്‍സലര്‍ പറഞ്ഞു.  ഫെയ്സ് ബുക്ക് ട്രാക്ക് ചെയ്താണ് എഴുതിയ പ്രതിയെ കണ്ടെത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.