You are Here : Home / USA News

മിസിസാഗയില്‍ മദേഴ്സ് ഡേ മേയ് 10ന് ഡാന്‍സിങ് ഡാംസില്‍സിനൊപ്പം

Text Size  

Story Dated: Thursday, April 30, 2015 09:26 hrs UTC

മിസ്സിസാഗ. ഡാന്‍സിങ് ഡാംസില്‍സ് ’മദേഴ്സ് ഡേ ആഘോഷം മേയ് 10 ഞായറാഴ്ച വൈകിട്ട് അഞ്ചിന് പായല്‍ ബാങ്ക്വറ്റ് ഹാളില്‍ നടക്കും. ചടങ്ങില്‍ പങ്കെടുക്കുന്ന അമ്മമാരും ഫോട്ടോ മല്‍സരത്തിലെ വിജയിയും ചേര്‍ന്നാണ് കേക്ക് മുറിക്കുക. അമ്മമാരെയും വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് പുരസ്കാരം നേടിയവരെയും ആദരിക്കുന്നതിനൊപ്പം വിവിധ കലാ-സാംസ്കാരിക പരിപാടികളും മല്‍സരങ്ങളും അത്താഴ വിരുന്നുമുണ്ടാകുമെന്നു മാനേജിങ് ഡയറക്ടര്‍ മേരി അശോക് അറിയിച്ചു. ദിവ്യ രാജ് (റെഡ്നോട്ട് ഫാഷന്‍സ്) സ്പോണ്‍സര്‍ ചെയ്യുന്ന ഫാഷന്‍ ഷോയും ലൈവ് ബാന്‍ഡും മുതിര്‍ന്ന സ്ത്രീകള്‍ക്കായി നൃത്ത മല്‍സരവും ആഘോഷത്തിനു മാറ്റുകൂട്ടും. നൃത്ത മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഗ്രൂപ്പുകള്‍ക്ക് വിഡിയോ അയച്ചു കൊടുക്കാം.

 

ഇതില്‍നിന്നു തിരഞ്ഞെടുക്കപ്പെടുവന്നവരാണ് മല്‍സരവേദിയില്‍ എത്തുക. വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. മദേഴ്സ് ഡേ ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ’മോം ആന്‍ഡ് ബേബി ഫോട്ടോ മല്‍സരത്തിലേക്ക് മേയ് ഒന്നു വരെ ഫോട്ടോകള്‍ സമര്‍പ്പിക്കാം. വോട്ടിങ്ങിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുക. സിതാര ജുവല്‍സ് നല്‍കുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വനിതാ ദിനാഘോഷത്തോടനുബന്ധിച്ചു പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ പ്രൊവിന്‍ഷ്യല്‍ അസോഷ്യേറ്റ് മിനിസ്റ്റര്‍ ദീപിക ദമര്‍ല, ആഷാ വിശ്വനാഥ്, ബ്രാന്‍ഡി ലിയറി, ത്രേസ്യ തോമസ്, റംമനീക് സിങ്, രവീന്ദര്‍ മല്‍ഹി, മലര്‍വില്ലി വരദരാജന്‍, പൂജ അമിന്‍, ഡോ. ആര്‍തി ശരവണന്‍, ആംഗി സേത്ത്, റീന ഡിയോണ്‍, ലതാ മേനോന്‍, മേരി ഡേവിഡ് എന്നിവരാണ് ചടങ്ങില്‍ ആദരിക്കപ്പെടുക.

 

മേരി അശോക്, ആഷ വിശ്വനാഥ്, സിന്ധുജ ജയരാജ്, മഞ്ജുള ദാസ്, ആയിഷ അര്‍ഷാദ്, ശോഭാ ശേഖര്‍, സ്മാര്‍ടി മെറിന്‍, ഭാവന ഭട്നാഗര്‍, സുഗന്യ ശിവരാദ, ശാലിനി ഭരദ്വാജ്, ബ്രിന്ദ മുരളീധര്‍, മിനു ജോസ്, ഫൌെസിയ ഖാന്‍, ജോമോള്‍ ജോണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ചടങ്ങിലേക്കുള്ള പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും. ടിക്കറ്റിനും മല്‍സരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും വെബ് സൈറ്റ് സന്ദര്‍ശിക്കുക. www.ddshows.com

 

വാര്‍ത്ത. വിന്‍ജോ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.