You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ 20-ാം വാര്‍ഷികം മേയ് 2ന്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, April 29, 2015 10:26 hrs UTC


ഡാലസ്.  നോര്‍ത്ത് ടെക്സാസിലെ  ഇന്ത്യന്‍ നഴ്സുമാരുടെ  സംഘടനയായ അമേരിക്കന്‍ നഴ്സസ്  അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ  20-ാം വാര്‍ഷികം മേയ് 2 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ഡാലസില്‍ നടക്കുന്നു.  വൈകിട്ട് 5:30 നു തുടങ്ങുന്ന ആഘോഷ പരിപാടികള്‍ക്ക് എയര്‍പോര്‍ട്ടിനടുത്തുള്ള ഏട്രിയം ഹോട്ടലാണ് പരിപാടികള്‍ക്ക് വേദിയാവുക.  ആധുനിക നഴ്സിങ് സമ്പ്രദായത്തിനു തുടക്കമിട്ട ഫ്ലോറന്‍സ് നൈറ്റിംഗ്ഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചു നടക്കുന്ന നഴ്സസ് വാരാഘോഷവും ഇതോടൊപ്പം നടക്കും.

ഇന്ത്യന്‍ നഴ്സ്മാരുടെ  നാഷണല്‍ സംഘടനയായ നഴ്സസ്  അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (നൈന) യുടെ പ്രസിഡന്റ് സാറ ഗബ്രിയേല്‍, മറ്റു പ്രതിനിധികള്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ. ശ്രീനിവാസ് ഗുനുകുല തുടങ്ങിയ പ്രമുഖര്‍ അതിഥികളായി പങ്കെടുക്കും. ബാങ്ക്വറ്റ്, സാംസ്കാരിക പരിപാടികള്‍, മ്യൂസിക് നൈറ്റ് ഉള്‍പ്പെടെ വിവിധ പരിപാടികളും ഉണ്ടാവും.

ഇന്ത്യന്‍ നഴ്സുമാര്ക്കായി വിവിധ സേവനങ്ങള്‍ നല്‍കി വരുന്ന ഈ കൂട്ടായ്മയില്‍  ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍  ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന  ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍  അറിയിച്ചു.

ഹരിദാസ് തങ്കപ്പന്‍ (പ്രസിഡണ്ട്) , മരിയ തോമസ് (വൈസ് പ്രസിഡന്റ്), ആനി തങ്കച്ചന്‍ (സെക്രട്ടറി), അന്നമ്മ മാത്യു (ട്രഷറര്‍),  ഏലിക്കുട്ടി ഫ്രാന്‍സീസ് (പബ്ളിക് റിലേഷന്‍)  എന്നിവരും   ജെസ്സി  പോള്‍,  പ്രിയാ വെസ്ളി ,  മേരി എബ്രഹാം, ലീലാമ്മ ചാക്കോ, എല്‍സ പുളിന്തിട്ട, സോയി ചാരി , ആലിസ് മാത്യു , ജാക്ളിന്‍ മൈക്കിള്‍, ഏലി ഇടിക്കുള എന്നീ എക്സിക്യുട്ടീവ് അംഗങ്ങളും ഉള്‍പ്പെടുന്ന  ശക്തമായ ഒരു നേതൃത്വ   നിരയാണ്   ഈ വര്‍ഷം നഴ്സസ് അസോസിയേഷനു സാരഥികളാവുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.