You are Here : Home / USA News

കൂട്ടക്കുരുതി ചെയ്ത സംഭവം : മാര്‍ നിക്കോളോവോസ് അനുശോചിച്ചു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, April 29, 2015 10:23 hrs UTC


ന്യൂജഴ്സി . ലിബിയയില്‍ ഐഎസ് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയ 30 എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവാക്കളുടെ വിയോഗത്തില്‍ നോര്‍ത്ത് ഈസ്റ്റ്് അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദീകരുടെയും വിശ്വാസി  സമൂഹത്തിന്‍െറയും ആദരാജ്ഞലികളും പ്രാര്‍ഥനയും അറിയിച്ച് ഭദ്രാസനമെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസ് എത്യോപ്യന്‍ ഓര്‍ത്തഡോക്സ് തെവാഹെദോ ചര്‍ച്ച് ആര്‍ച്ച് ഡയോസിസ് ആര്‍ച്ച് ബിഷപ്പ് എബ്യൂണ്‍ സഖറിയാസിന് കത്തയച്ചു.

ഏറെ അപലപിക്കപ്പെട്ട അര്‍മീനിയന്‍ വംശീയ കൂട്ടക്കൊലയുടെ  100 -ാം വാര്‍ഷികത്തോടനുബന്ധിച്ച് അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് അമേരിക്കയുടെ കിഴക്കന്‍ ഭദ്രാസനത്തിലെ ആര്‍ച്ച് ബിഷപ്പ് കജഗ് ബര്‍സാമിയനും അര്‍മേനിയന്‍ അപ്പസ്തോലിക് ചര്‍ച്ച് ഓഫ് അമേരിക്കയുടെ ആര്‍ച്ച് ബിഷപ്പ് ഒഷാഗന്‍ ചോലോയാനും അടുത്ത നാളില്‍ മാര്‍ നിക്കോളോവോസ് കത്തയച്ചിരുന്നു.

അര്‍മേനിയന്‍ കൂട്ടക്കൊലയില്‍ രക്തസാക്ഷികളായവരുടെ വിശുദ്ധ പദവി പ്രഖ്യാപനം പരിശുദ്ധ എച്മിയാസ്ഡിനില്‍ നടക്കുന്ന വേളയില്‍, കിഴക്കിന്‍െറ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് രണ്ടാമനും മറ്റ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഹോദരി സഭകളുടെ മേലധ്യക്ഷര്‍ക്കൊപ്പം പങ്കെടുക്കുന്നതില്‍ മാര്‍ നിക്കോളോവോസ് സന്തോഷം അറിയിച്ചു.

30 രക്ത സാക്ഷികള്‍ക്കും വേണ്ടി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദികരുടെയും വിശ്വാസി സമൂഹത്തിന്‍െറയും സമാധാനകാംക്ഷികളായ എല്ലാവരുടെയും നിരന്തര പ്രാര്‍ഥനകളും മാര്‍ നിക്കോളോവോസ് അഭ്യര്‍ഥിച്ചു.  സഹോദരി സഭയായ അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയോടുളള സ്നേഹവും പിന്തുണയും പ്രഖ്യാപിച്ച മെത്രാപ്പോലീത്ത അര്‍മേനിയന്‍ കൂട്ടക്കൊലയുടെ പിന്നിലെ സത്യം വെളിച്ചത്തുകൊണ്ടുവരുന്നതിന് ഭദ്രാസനത്തിന്‍െറ പിന്തുണയും പ്രതിബദ്ധതയും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.