You are Here : Home / USA News

സി -ക്യൂബ്‌ ചീട്ടുകളി മത്സരം: ജോണ്‍ വര്‍ക്കി ടീം, രഞ്‌ജിത്‌ ജി നായര്‍ ടീം വിജയികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, April 29, 2015 10:13 hrs UTC

ഷിക്കാഗോ: കോസ്‌മോപോളിറ്റന്‍ ക്ലബിന്റെ (സി-ക്യൂബ്‌) നേതൃത്വത്തില്‍ അരങ്ങേറിയ ആദ്യ ചീട്ടുകളി മത്സരത്തിന്‌ ആവേശകരമായ അന്ത്യം. ലേലം (28), റമ്മി വിഭാഗങ്ങളിലാണ്‌ മത്സരങ്ങള്‍ അരങ്ങേറിയത്‌. ടൂര്‍ണമെന്റിലുടനീളം തോല്‍വിയറിയാതെ പരിചയസമ്പന്നരായ അലക്‌സാണ്ടര്‍ കൊച്ചുപുര, സാജു കണ്ണമ്പള്ളി, ബിജോയി കാപ്പന്‍ എന്നിവര്‍ അടങ്ങിയ ടീമിനിനെയാണ്‌, ജോണ്‍ വര്‍ക്കി, ബിജു മാണി, സാജു ജോര്‍ജ്‌ എന്നിവരുടെ യുവനിര അട്ടിമറിച്ചത്‌. പ്രഗത്ഭരായ ടീമുകളെ ക്വാര്‍ട്ടറിലും, സെമിയിലും തറപറ്റിച്ചു മുന്നേറിയ ജോണ്‍ വര്‍ക്കി ടീം ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായിരുന്നു. ആവേശകരമായ റമ്മി വിഭാഗം മത്സരത്തില്‍ രാഞ്‌ജു ഗോപിനാഥന്‍ ജേതാവായി.

 

അലക്‌സ്‌ പടിഞ്ഞാറയിലാണ്‌ റണ്ണേഴ്‌സ്‌ അപ്‌. ലേലം ജേതാക്കള്‍ക്ക്‌ റാത്തപ്പിള്ളില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ്‌ ട്രോഫിയും, 1001 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും റാത്തപ്പിള്ളില്‍ ഫാമിലിക്കുവേണ്ടി സജി റാത്തപ്പിള്ളില്‍, സണ്ണി റാത്തപ്പിള്ളില്‍, അലോഷി റാത്തപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന്‌ സമ്മാനിച്ചു. റണ്ണേഴ്‌സ്‌ അപ്പിനുള്ള ട്രോഫിയും, മുല്ലപ്പിള്ളി ലോ ഗ്രൂപ്പ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും ബിറ്റോ പഴയുംപുള്ളില്‍ സമ്മാനിച്ചു. റമ്മി ജേതാവിനുള്ള ട്രോഫിയും 1001 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും സി- ക്യൂബ്‌ പ്രസിഡന്റ്‌ ബോജോയി കാപ്പനും, റണ്ണേഴ്‌സ്‌ അപ്പിനുള്ള ട്രോഫിയും സര്‍ട്ടിഫൈഡ്‌ അക്കൗണ്ടിംഗ്‌ ഇന്‍ക്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും ഷിക്കാഗോ സോഷ്യല്‍ ക്ലബ്‌ എക്‌സിക്യൂട്ടീവ്‌ മെമ്പര്‍ മാത്യു തട്ടാരത്തും സമ്മാനിച്ചു.

 

ജെയിംസ്‌ പഴയാറ്റിലിന്റെ (ബോബി) നേതൃത്വത്തില്‍ നടന്ന ടൂര്‍ണമെന്റ്‌ സംഘാടനത്തില്‍ മികച്ചുനിന്നു. രജിസ്‌ട്രേഷന്‍, ടീം കോര്‍ഡിനേഷന്‍ എന്നിവയുടെ ചുമതല വഹിച്ച സന്തോഷ്‌ കുര്യന്‍, ജഡ്‌ജിംഗ്‌ പാനലിലുണ്ടായിരുന്ന ബിന്‍സ്‌ വെളിയത്തുമാലില്‍, ബെന്നി ജോര്‍ജ്‌, സൈമണ്‍ ചക്കാലപ്പടവില്‍, എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി. എലൈറ്റ്‌ കേറ്ററിംഗ്‌, ജോബ്‌ ജോസഫ്‌ (ഫാര്‍മേഴ്‌സ്‌ ഇന്‍ഷ്വറന്‍സ്‌), ജെയിന്‍ മാക്കീല്‍ (സീയേഴ്‌സ്‌ അപ്ലൈന്‍സസ്‌ ഔട്ട്‌ലെറ്റ്‌), നെല്ലാ കണ്‍സള്‍ട്ടിംഗ്‌ എന്നിവരായിരുന്നു ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സേഴ്‌സ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ക്ലബിന്റെ ഗൂഗിള്‍ പ്ലസ്‌, ഫേയ്‌സ്‌ബുക്ക്‌ പേജ്‌ സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.