You are Here : Home / USA News

നായര്‍ ബനവലന്റ്‌ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍

Text Size  

Story Dated: Tuesday, April 28, 2015 09:39 hrs UTC

ജയപ്രകാശ്‌ നായര്‍

ന്യൂയോര്‍ക്ക്‌: കഴിഞ്ഞ മൂന്നര ദശാബ്ദമായി ന്യൂ യോര്‍ക്കിലെയും പ്രാന്തപ്രദേശങ്ങളിലെയും നായര്‍ സമുദായാംഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ്‌ അസോസിയേഷന്റെ വാര്‍ഷികയോഗം 2015 ഏപ്രില്‍ 26 ഞായറാഴ്‌ച്ച രാവിലെ 11 മണി മുതല്‍ ബെല്‍റോസിലുള്ള എന്‍.ബി.എ. സെന്ററില്‍ വച്ച്‌ കൂടുകയുണ്ടായി. പ്രസിഡന്റ്‌ രഘുവരന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ പ്രസ്‌തുത യോഗം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. 2014 - 15 കാലഘട്ടത്തില്‍ നമ്മളെ വിട്ടുപിരിഞ്ഞ ബന്ധുമിത്രാദികളുടെയും രണ്ടു ദിവസം മുമ്പ്‌ ഉണ്ടായ ഭൂമികുലുക്കത്തില്‍ ജീവന്‍ പൊലിഞ്ഞ നേപ്പാളിലെയും വടക്കേ ഇന്ത്യയിലെയും ഹതഭാഗ്യരുടെയും ആത്മശാന്തിക്ക്‌ വേണ്ടി പ്രാര്‍ഥിക്കുകയും ഉണ്ടായി. പ്രസിഡന്റ്‌ രഘുവരന്‍ നായര്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ഈ കഴിഞ്ഞ വര്‍ഷം തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങളോടും നന്ദി അറിയിക്കുകയും സംഘടനയുടെ പ്രസിഡന്റായി സേവനം അനുഷ്ടിക്കുവാന്‍ അവസരം നല്‍കിയതിനു വളരെയധികം ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും പറയുകയുണ്ടായി.

 

ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ സുനില്‍ നായരുടെ അഭാവത്തില്‍ റിക്കോര്‍ഡിംഗ്‌ സെക്രട്ടറി ജനാര്‍ദ്ദനന്‍ തോപ്പില്‍ നന്ദി പറഞ്ഞുകൊണ്ട്‌ സംസാരിച്ചു. തുടര്‍ന്ന്‌ ജനറല്‍ സെക്രട്ടറി ശോഭാ കറുവക്കാട്ട്‌ അവതരിപ്പിച്ച സെക്രട്ടറിയുടെ വാര്‍ഷികറിപ്പോര്‍ട്ടും ട്രഷറര്‍ പ്രദീപ്‌ മേനോന്‍ അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടും പാസാക്കി. ബില്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ജി.കെ. നായര്‍, കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ഒരു സ്ഥലം സ്വന്തമാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അതിന്‌ എല്ലാവരും അകമഴിഞ്ഞു സഹകരിക്കണം എന്നും അഭ്യര്‍ഥിച്ചു. വുമണ്‍സ്‌ ഫോറം ചെയര്‍ പേര്‍സണ്‍ രാജേശ്വരി രാജഗോപാല്‍, കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ വിശദീകരിക്കുകയും തന്നോടൊത്ത്‌ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അറിയിച്ചു. അപ്പുക്കുട്ടന്‍ നായര്‍, ജനാര്‍ദ്ദനന്‍ തോപ്പില്‍, നീന കുറുപ്പ്‌ എന്നിവരുടെ നേതൃത്വത്തില്‍ 201516 ലെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയു ണ്ടായി.

 

രാജഗോപാല്‍ കുന്നപ്പള്ളി (പ്രസിഡന്റ്‌) , ഡോ. സ്‌മിതാ നമ്പിയാര്‍ (വൈസ്‌ പ്രസിഡന്റ്‌), രാംദാസ്‌ കൊച്ചുപറമ്പില്‍ (ജനറല്‍ സെക്രട്ടറി), നാരായണന്‍ നായര്‍ (ജോയിന്റ്‌ സെക്രട്ടറി), സേതു മാധവന്‍ (ട്രഷറര്‍) എന്നിവരെയും, എക്‌സിക്യുടീവ്‌ കമ്മിറ്റിയിലേക്ക്‌ ജി.കെ. നായര്‍, സുരേന്ദ്രന്‍ നായര്‍, വനജ നായര്‍, കലാ സതീഷ്‌, സരസമ്മ കുറുപ്പ്‌, സുശീലാമ്മ പിള്ള, രഘു നായര്‍, വത്സല നായര്‍, രേവതി നായര്‍, ശശി പിള്ള, പ്രദീപ്‌ മേനോന്‍ എന്നിവരെയും ഓഡിറ്റര്‍മാരായി രഘുനാഥന്‍ നായരെയും സുധാകരന്‍ പിള്ളയെയും തെരഞ്ഞെടുത്തു. ട്രസ്റ്റീ ബോര്‍ഡില്‍ നിന്ന്‌ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന ഡോ. അശോക്‌ കുമാറിനു പകരം മൂന്നു വര്‍ഷത്തേക്ക്‌ ഗോപിനാഥ്‌ കുറുപ്പിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ രഘുവരന്‍ നായര്‍ എക്‌സ്‌ ഓഫിഷിയോ ആയി പ്രവര്‍ത്തിക്കും. ഉച്ചഭക്ഷണത്തിനു ശേഷം യോഗം അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.