You are Here : Home / USA News

ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ്‌ ബോര്‍ഡില്‍ മലയാളി തിളക്കം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 28, 2015 09:34 hrs UTC

മയാമി: ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയിറിംഗ്‌ തൊഴില്‍ മേഖലയെ പ്രൊഫഷണല്‍ രീതിയില്‍ ക്രമീകരിച്ച്‌ ചിട്ടപ്പെടുത്തി നിയന്ത്രിക്കുന്ന ഫ്‌ളോറിഡ ബോര്‍ഡ്‌ ഓഫ്‌ പ്രൊഫഷണല്‍ എന്‍ജിനീയറേഴ്‌സ്‌ നിര്‍വ്വഹണ സമിതിയിലേയ്‌ക്ക്‌ ബാബു വര്‍ഗ്ഗീസിനെ ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ റിസ്‌ക്‌സ്‌കോട്ട്‌ നിയമിച്ചു. ഈ നിയമന ഉത്തരവ്‌ 2015 ഫെബ്രുവരി മുതല്‍ പ്രാബല്യത്തിലാണ്‌. 1917-ല്‍ ഫ്‌ളോറിഡ സംസ്ഥാന നിയമനിര്‍മ്മാണ സമിതിയാണ്‌ എന്‍ജിയറിംഗ്‌ ബോര്‍ഡ്‌ രൂപീകരിച്ചത്‌. സംസ്ഥാനത്തെ എന്‍ജിനീയറിംഗ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യക്തികളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷിതത്വം നല്‌കുന്നതിനും, ഇന്ന്‌ ഫ്‌ളോറി സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്യാനിരിക്കുന്ന മുപ്പത്തയ്യായിരം എന്‍ജിനീയറിംഗ്‌ ലൈസെന്‍സികളുടെ അപേക്ഷകള്‍ പരിശോധിയ്‌ക്കുന്നതിനും പരീക്ഷകള്‍ നടത്തുന്നതിനും അര്‍ഹരായവര്‍ക്ക്‌ ലൈസന്‍സുകള്‍ പുതുക്കി നല്‌കുന്നതിനും കുറ്റക്കാര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ കൈക്കൊള്ളുന്നതിനും ഈ ബോര്‍ഡിനധികാരമുണ്ട്‌.

 

1984-ല്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സയന്‍സ്‌ ആന്റ്‌ ടെക്‌നോളജിയില്‍ നിന്ന്‌ എന്‍ജിനീയറിംഗ്‌ ബിരുദം നേടി, സ്‌കോളര്‍ഷിപ്പോടുകൂടി അമേരിക്കയില്‍ ഉപരിപഠനെത്തിയ ബാബു വര്‍ഗ്ഗീസ്‌ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം നേടി. ഇന്ന്‌ ഫ്‌ളോറിഡായിലും, കേരളത്തിലുമായുള്ള ആപ്‌ടെക്‌ എന്‍ജിനീയറിംഗ്‌ ഇന്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റും, പ്രിന്‍സിപ്പല്‍ എന്‍ജിനീയറുമാണ്‌. അമേരിക്കയിലെ ഒരു ഡസനിലധികം സംസ്ഥാനങ്ങളില്‍ എന്‍ജിനീയറിംഗ്‌ ലൈസന്‍സുള്ള ഇദ്ദേഹം ഡിസൈന്‍ ചെയ്‌തത്‌ പൂര്‍ത്തീകരിച്ച വലിയ ഷോപ്പിംഗ്‌ മാളുകള്‍, ഹൈറെയ്‌സ്‌ ബില്‍ഡിംഗുകള്‍, ക്രൂസ്‌ ടെര്‍മിനലുകള്‍, എയര്‍പോര്‍ട്ടുകള്‍, വേയ്‌സ്റ്റ്‌ റ്റു എനര്‍ജി ഫെസിലിറ്റികള്‍, ഹോട്ടലുകള്‍, ഡിപ്പാര്‍ട്ടുമെന്റ്‌ മെയിന്‍ സ്റ്റോറുകള്‍ തുടങ്ങിയവ അനേകമാണ്‌. കൂടാതെ ഫോറന്‍സിക്‌ എന്‍ജിനീയറിംഗ്‌ വിദഗ്‌ദ്ധനായി കോടതിയില്‍ എക്‌സ്‌പേര്‍ട്ട്‌ വിറ്റ്‌നസായും പ്രവര്‍ത്തിക്കുന്നു. ഫ്‌ളോറിഡായിലെ വിവിധ മതസ്ഥാപനങ്ങളുടെയും, നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം സൗജന്യമായി നല്‌കാറുണ്ട്‌. അമേരിക്കയിലെ ഏറ്റം വലിയ ഗാന്ധി സ്‌ക്വയര്‍ സൗത്ത്‌ ഫ്‌ളോറിഡായിലെ ഡേവി നഗരസഭ അനുവദിച്ചു നല്‌കിയ ഫാല്‍ക്കണ്‍ ലീയ പാര്‍ക്കില്‍ മനോഹരമായി ഡിസൈന്‍ ചെയ്‌ത്‌ പൂര്‍ത്തീകരിച്ചതിന്‌ ബാബു വര്‍ഗീസിനെ ഇന്ത്യയുടെ മുന്‍പ്രസിഡന്റ്‌ ഡോ.എ.പി.ജെ. അബ്‌ദുള്‍ കലാം അഭിനന്ദിച്ചിരുന്നു. തൃശൂര്‍ അയ്യന്തോള്‍ കരേരകാട്ടില്‍ വറീത്‌ സെലീന ദമ്പതികളുടെ സീമന്ത പുത്രനായ ബാബു വര്‍ഗീസ്‌ ഫോര്‍ട്ട്‌ ലൗഡര്‍ഡേയില്‍ (Fourt Landerdale) താമസിക്കുന്നു. ഭാര്യ ആഷ (സി.പി.എ) മക്കളായ ജോര്‍ജ്ജ്‌, ആന്‍മരിയായും, പിതാവിന്റെ പാത പിന്തുടര്‍ന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ഇല്ലിനോയില്‍ സ്‌ട്രക്‌ച്ചറല്‍ എന്‍ജിനീയറിംഗിനു പഠിക്കുന്നു. ഇളയമകന്‍ പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.