You are Here : Home / USA News

സണ്‍ഡേ സ്‌കൂളിന്റേയും ഒ.വി.ബി.എസിന്റേയും അദ്ധ്യാപക ട്രെയിനിംഗ്‌ ക്ലാസുകള്‍ നടത്തുന്നു

Text Size  

Story Dated: Monday, April 27, 2015 12:30 hrs UTC

വര്‍ഗീസ്‌ പോത്താനിക്കാട്‌

 

ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഒന്നും രണ്ടും ഏരിയകളുടെ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടേയും ഒ.വി.ബി.എസ്‌ വോളണ്ടിയര്‍മാരുടേയും സംയുക്ത പരിശീലന ക്ലാസുകള്‍ മെയ്‌ രണ്ടാം തീയതി ശനിയാഴ്‌ച ജാക്‌സണ്‍ ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വെച്ചു നടത്തുന്നു. ശനിയാഴ്‌ച രാവിലെ 9.30-ന്‌ ആരംഭിക്കുന്ന പരിശീലന പരിപാടികളില്‍ സണ്‍ഡേ സ്‌കൂള്‍ കേന്ദ്രീകൃത പരീക്ഷകളുടെ കോര്‍ഡിനേറ്റര്‍ ജോര്‍ജ്‌ എം. ഗീവര്‍ഗീസ്‌ അധ്യാപക പരിശീലന സര്‍ട്ടിഫിക്കേഷന്‍ ക്ലാസ്‌ എടുക്കും. തുടര്‍ന്ന്‌ കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. അലക്‌സ്‌ തോമസ്‌ മോഡല്‍ ക്ലാസെടുക്കും. ഉച്ചഭക്ഷണത്തിനുശേഷം ഒ.വി.ബി.എസ്‌ ഡയറക്‌ടര്‍ സ്റ്റീവ്‌ കുര്യന്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്‌ അധ്യാപകര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും ക്ലാസെടുക്കും. ഈവര്‍ഷത്തെ ഒ.വി.ബി.എസിന്റെ തീം ആയ `ഉയരത്തിലുള്ളത്‌ അന്വേഷിപ്പിന്‍' (കൊലോസ്യര്‍ 3:1) എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ്‌ ഒ.വി.ബി.എസ്‌ പരിശീലന ക്ലാസ്‌. ഏരിയാ ഒന്നില്‍ ബ്രോങ്ക്‌സ്‌, വെസ്റ്റ്‌ ചെസ്റ്റര്‍, റോക്ക്‌ലാന്റ്‌ എന്നിവടങ്ങളില്‍ നിന്നുള്ള സണ്‍ഡേ സ്‌കൂളുകളും, ഏരിയാ രണ്ടില്‍ ബ്രൂക്ക്‌ലിന്‍, ക്വീന്‍സ്‌, ലോംഗ്‌ ഐലന്റ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള സണ്‍ഡേ സ്‌കൂളുകളുമാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. സുപ്രധാനമായ ഈ ട്രെയിനിംഗ്‌ കോഴ്‌സില്‍ സംബന്ധിക്കുന്നതിന്‌ ഒന്നും രണ്ടും ഏരിയകളിലുള്ള അധ്യാപകരേയും സഹ അധ്യാപകരേയും ഒ.വി.ബി.എസ്‌ വോളണ്ടിയര്‍മാരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ഗ്രിഗറി വര്‍ഗീസ്‌ (സണ്‍ഡേ സ്‌കൂള്‍ ഡയറക്‌ടര്‍) 914 413 9200, ഫാ. ജോണ്‍ തോമസ്‌ (വികാരി, സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, ജാക്‌സണ്‍ ഹൈറ്റ്‌സ്‌) 516 996 4887, ബിജി വര്‍ഗീസ്‌ (പ്രിന്‍സിപ്പല്‍ , സെന്റ്‌ മേരീസ്‌ ജാക്‌സണ്‍ ഹൈറ്റ്‌സ്‌) 646 431 5427, അന്നാ ജോര്‍ജ്‌ (ഏരിയാ -1 കോര്‍ഡിനേറ്റര്‍) 201 334 6446, മിനി ജോര്‍ജ്‌ (ഏരിയാ -2 കോര്‍ഡിനേറ്റര്‍) 516 816 2372).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.