You are Here : Home / USA News

പല്ലാവൂര്‍ പഞ്ചവാദ്യ സംഘം ഡാലസില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 27, 2015 12:10 hrs UTC


                        
കരോള്‍ട്ടണ്‍. ഡാലസ് കരോള്‍ട്ടണ്‍ സിറ്റിയില്‍ കേരള ഹിന്ദു സൊസൈറ്റി നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി കേരളത്തില്‍ നിന്നുളള പ്രശസ്ത പല്ലാവൂര്‍ പഞ്ചവാദ്യ സംഘം ഡാലസില്‍ എത്തിചേര്‍ന്നു. മെയ് 15 മുതല്‍ 27 വരെയാണ് പ്രതിഷ്ഠയും അതിനോടനുബന്ധിച്ചുളള ഉത്സവവും ആഘോഷിക്കുന്നത്.

പല്ലാവൂര്‍ ശ്രീധരന്‍െറ നേതൃത്വത്തില്‍ പല്ലാവൂര്‍ ശ്രീകുമാര്‍, പല്ലാവൂര്‍ രാമചന്ദ്രന്‍, പല്ലശന രമേശ്, കോട്ടായി അനൂപ് തിരുവാലത്തൂര്‍ ശിവന്‍, കരിയന്നൂര്‍ നാരായണന്‍ എന്നീ വാദ്യമേളക്കാരാണ് സംഘത്തിലുള്‍പ്പെടുന്നത്. വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ചു തത്വകലശം, ബ്രഹ്മ കലശം, പ്രതിഷ്ഠ, ഉത്സവ ബലി ചടങ്ങുകള്‍ക്കു കൊട്ടുന്ന ’’വലിയ പാണി ഈ ചെണ്ടവിദ്യാന്മാരുടെ സവിശേഷതയാണ്. തായമ്പക, പഞ്ചാരി, പാണ്ടി, ചെമ്പട, പഞ്ചവാദ്യം എന്നീ മേളങ്ങള്‍ ആസ്വദിക്കുവാന്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര പ്രതിഷ്ഠാദിവസങ്ങളില്‍ ക്ഷേത്ര കലാ പ്രേമികള്‍ എത്തിച്ചേരണമെന്ന് ഡാലസ് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാല പിളള അഭ്യര്‍ത്ഥിച്ചു. മറ്റു പട്ടണങ്ങളില്‍ പഞ്ചവാദ്യ സംഘത്തിന്‍െറ മേള പെരുമ സംഘടിപ്പിക്കുവാന്‍ താല്പര്യമുളളവര്‍ 976 646 1463 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് ഡാലസ് കേരള ഹിന്ദു സൊസൈറ്റി ചെയര്‍ ശ്രീഹരിപിളള അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.