You are Here : Home / USA News

ഇ.സി. ജോസ് (ജോസ് മാഷ് ­-68) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 27, 2015 11:49 hrs UTC

ഫിലഡല്‍ഫിയ : റിട്ടയേര്‍ഡ് പ്രധാന അധ്യാപകനും ജീവകാരുണ്യ പ്രവര്‍ത്തകനും മികച്ച സംഘാടകനുമായിരുന്ന ഈരനുള്ളില്‍ ഇ.സി. ജോസ് (ജോസ് മാഷ് ­-68) അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ നിര്യാതനായി. അരനൂറ്റാണ്ടു മുന്‍പ് ഏറണാകുളം ജില്ലയില്‍ പ്രോഗ്രസ്സീവ് യൂത്ത് മൂവ്‌മെന്‍റ് എന്ന സംഘടനയില്‍ക്കൂടി പൊതുരംഗത്തേയ്ക്ക് കടന്നു വന്ന ജോസ് മാഷ് അധ്യാപനവൃത്തിയ്ക്കു പുറമേ ചേന്ദമംഗലം പഞ്ചായത്ത് അംഗം, കേരള ലത്തീന്‍ കത്തോലിക്ക യൂണിയന്‍ സംസ്ഥാന നേതാവ്, കോട്ടപ്പുറം രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം , കേരള കോണ്‍ഗ്രസ്­ -എം സംസ്ഥാന കമ്മറ്റി അംഗം , ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ചേന്ദമംഗലം ഏരിയ പ്രസിഡന്റ്­, അധ്യാപക സംഘടനാ നേതാവ് തുടങ്ങിയ വ്യത്യസ്തമായ മേഖലകളിലും പ്രവര്‍ത്തിച്ചിരുന്നു.

 

ഫിലഡല്‍ഫിയയിലെസെന്റ്­ വിന്‍സെന്‍റ്റ്­ ഡി പോള്‍ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ന്യൂഹോപ്­ അഡള്‍ട്ട് ഡേ കെയര്‍ സെന്ററിന്റെ വയോജനക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളി ആയിരുന്നു. ചേന്ദമംഗലം തൈപ്പറമ്പില്‍ കുടുംബാംഗം റിട്ട. ഹെഡ്മിസ്ട്രസ് ലില്ലി ജോസഫ്­ ആണ് സഹധര്‍മ്മിണി. മക്കള്‍ : എല്‍ജൊ ജോസ് (ഫിലഡല്‍ഫിയ ), ഡെറിക്ക് ജോസ് (ഫിലഡല്‍ഫിയ) മരുമക്കള്‍ : ജോമി എല്‍ജൊ , രേഖ ഡെറിക്ക് പേരക്കുട്ടികള്‍ : ജോയേല്‍ , ജോവീന ,ഡെവീന, അദീന ഫിലഡല്‍ഫിയ സെന്റ്­ തോമസ്­ സീറോ മലബാര്‍ ദേവാലയത്തില്‍ (608 Welsh Road,Philadelphia, PA 19115) ഏപ്രില്‍ 29 -ന് ബുധനാഴ്ച്ച രാവിലെ 9 മണിക്ക് പൊതുദര്‍ശനത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയോടുകൂടി സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുകയും തുടര്‍ന്ന് റിസറക്ഷന്‍ സെമിത്തേരിയില്‍

 

(5201 HulmevilleRd,Bensalem PA 19020) സംസ്കാരകര്‍മ്മം നടക്കുന്നതുമാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.