You are Here : Home / USA News

ഗോപിയോ ഷിക്കാഗോയുടെ ബിസിനസ്‌ കോണ്‍ഫറന്‍സും വാര്‍ഷികാഘോഷങ്ങളും ചരിത്രംകുറിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 25, 2015 10:50 hrs UTC

ഷിക്കാഗോ:ഷിക്കാഗോയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ ഗ്ലോബല്‍ സംഘടനയുടെ ബിസിനസ്‌ കോണ്‍ഫറന്‍സിനോടൊപ്പം ബിസിനസ്‌ നെറ്റ്‌ വര്‍ക്കും ആനുവല്‍ ഗാലയും നടത്തുന്നത്‌. ഈ സമ്മേളനത്തില്‍ രണ്ട്‌ കോണ്‍ഗ്രസ്‌മാന്‍മാര്‍, മുന്നു സെനറ്റേഴ്‌സ്‌, ഇല്ലിനോയിസ്‌ സ്റ്റേറ്റ്‌ ട്രഷറര്‍, ഓക്‌ബ്രൂക്ക്‌ മേയര്‍, അമേരിക്കയിലെ പ്രശസ്‌ത ബിസിനസ്‌ സ്‌കൂളായ നോര്‍ത്ത്‌ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ കേലോഗ്‌ സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റ്‌ ഡീന്‍, കോണ്‍സല്‍ ജനറല്‍ ഓഫ്‌ ഇന്ത്യ, വിവിധ കമ്പനികളുടെ ബി സി.ഇ.ഒമാര്‍, മറ്റ്‌ പ്രമുഖ പ്രൊഫഷണലുകള്‍, അതുകൂടാതെ കേരളം, തമിഴ്‌നാട്‌, ഗുജറാത്ത്‌, പഞ്ചാബ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങലുടെ കലാപരിപാടികള്‍ എന്നിവകൊണ്ട്‌ പ്രൗഢഗംഭീരമായി നടത്തപ്പെടുകയുണ്ടായെന്ന്‌ ഗോപിയോ ഷിക്കാഗോ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അറിയിച്ചു.

 

ഗ്ലാഡ്‌സണ്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഗോപിയോ ഷിക്കാഗോയുടെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും എന്തൊക്കെയാണെന്നും, ഭാവി പരിപാടികള്‍ എന്നിവ വിവരിക്കുകയും ഇന്ത്യയ്‌ക്കു പുറത്തുള്ള ഇന്ത്യക്കാര്‍ക്ക്‌ ഇരട്ട പൗരത്വം നല്‍കണെന്ന്‌ മുഖ്യാതിഥി ആയിരുന്ന ഇന്ത്യന്‍ കോണ്‍സല്‍ ജനറലിനോട്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. കോണ്‍സല്‍ ജനറല്‍ ഡോ. യൂസഫ്‌ സയ്യിദ്‌ തന്റെ മറുപടി പ്രസംഗത്തില്‍ ഗോപിയോ ഷിക്കാഗോയോടു ചേര്‍ന്ന്‌ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ പഠിക്കുകയും അതിനുള്ള പ്രതിവിധികള്‍ തനിക്ക്‌ കഴിയുന്നതുപോലെ ചെയ്യാമെന്നും അറിയിക്കുകയുണ്ടായി. കോണ്‍ഗ്രസ്‌ വുമണ്‍ റ്റാമി ഡക്ക്‌ വര്‍ത്ത്‌, കോണ്‍ഗ്രസ്‌മാന്‍ ഡാനി ഡാന്‍സ്‌, സെനറ്റര്‍ മൈക്ക്‌ നോളണ്ട്‌, സെനറ്റര്‍ ഡാന്‍ കോട്ടോവ്‌സ്‌കി, സെനറ്റര്‍ ടോം കള്ളര്‍ട്ടണ്‍, ഇല്ലിനോയിസ്‌ സ്റ്റേറ്റ്‌ ട്രഷറര്‍ മൈക്കിള്‍ ഫെറിക്‌സ്‌, ഓക്‌ബ്രൂക്ക്‌ മേയര്‍ ഗോപാല്‍ ലാല്‍മലാനി, പദ്‌മശ്രീ ഡോ. ബാല ബാലചന്ദ്രന്‍ എന്നിവര്‍ ബിസിനസ്‌ രംഗത്തുള്ള ഇന്ത്യക്കാരുടെ വളര്‍ച്ചയും, ബിസിനസില്‍ വളര്‍ച്ച പ്രാപിക്കാന്‍ ഇന്ത്യക്കാര്‍ക്ക്‌ എന്തെല്ലാം ചെയ്യാന്‍ സാധിക്കും,

 

 

ഇല്ലിനോയിസില്‍ ബിസിനസ്‌ ചെയ്‌തതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്നിവയെക്കുറിച്ച്‌ സംസാരിച്ചു. ജോയിന്റ്‌ സെക്രട്ടറി ജോ നെടുങ്ങോട്ടില്‍ ആശംസ അര്‍പ്പിച്ചു. ബെസ്റ്റ്‌ കമ്യൂണിറ്റി ലീഡര്‍, ബെസ്റ്റ്‌ സ്റ്റുഡന്റ്‌ ഓഫ്‌ ദി ഇയര്‍, ബെസ്റ്റ്‌ ബിസിനസ്‌ മാന്‍ ഓഫ്‌ ദി ഇയര്‍ എന്നീ അവാര്‍ഡുകളും ഈ മീറ്റിംഗില്‍ വെച്ച്‌ സമ്മാനിക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിലെ നൃത്തം, പഞ്ചാബി ബാങ്ക്‌റ, ഇന്ത്യന്‍ സംഗീതമേള, ഡി.ജെ, ഡിന്നര്‍ എന്നിവയ്‌ക്കുശേഷം പരിപാടികള്‍ക്ക്‌ തിരശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.