You are Here : Home / USA News

ന്യൂജഴ്സി ഫൈന്‍ ആര്‍ട്സ് അവതരിപ്പിച്ച ’പഞ്ചനക്ഷത്ര സ്വപ്നം' അതിമനോഹരമായി

Text Size  

Story Dated: Wednesday, April 22, 2015 11:11 hrs UTC


അറ്റ്ലാന്റ് . അറ്റ്ലാന്റയിലെ ഹെര്‍മോന്‍ മാര്‍ത്തോമ ദേവാലയത്തിന്‍െറ ധനശേഖരണത്തോടനുബന്ധിച്ച് ന്യുജഴ്സി ഫൈന്‍ ആര്‍ട്സ് അവതരിപ്പിച്ച ’പഞ്ചനക്ഷത്ര സ്വപ്നം എന്ന സാമൂഹ്യനാടകം അതിമനോഹരമായി. 18 ശനിയാഴ്ച അഞ്ച് മണിക്ക് മൌണ്ടന്‍ വ്യൂ ഹൈസ്കൂളില്‍ വച്ചാണ് ഹാഗാര്‍ എന്ന വര്‍ണശബളമായ ക്രിസ്ത്യന്‍ ടാബ്ലോയോടു കൂടി ആരംഭിച്ചത്.

അഭ്യസ്തവിദ്യയായ ഒരു ഭാര്യയുടെ യാതനകളും ദുരിതങ്ങളും നിറഞ്ഞ ജീവിതത്തെ വരച്ചു കാണിക്കുന്നതായിരുന്നു കഥാബിന്ദു. ശക്തമായ കഥാപാത്രമായിരുന്ന പഞ്ചായത്ത് പ്രസിഡന്റായ മഹാദേവന്‍ തമ്പി (രഞ്ജി കൊച്ചുമ്മന്‍) യുടെ ഭാര്യ ഗൌരി മരിച്ചതിനുശേഷമാണ് ബാങ്ക് മാനേജരായ മകന്‍, ശാരദയെ വിവാഹം കഴിച്ചു കൊണ്ടുവരുന്നത്. വന്നു കയറിയ ദിവസം മുതല്‍ ഭര്‍ത്താവിന്‍െറയും അച്ഛന്‍െറയും അനിയന്‍െറയും കാര്യങ്ങളെല്ലാം അമ്മ നോക്കിയിരുന്നതിലും ഭംഗിയായി ശാരദ നോക്കി നടത്തുന്നു. കൂടാതെ തൊഴുത്തിലെ പശുക്കളുടെ കാര്യങ്ങളും.

ഇതിനിടെയാണ് ബാല്യം മുതലേ ആഗ്രഹിച്ചിരുന്നതുപോലെ, കോളജ് അധ്യാപികയായി നിയമനം എത്തുന്നത്. അവിടുന്നങ്ങോട്ട് കുടുംബത്തില്‍ ഉണ്ടാകുന്ന താളപ്പിഴകളും നാത്തൂനും ഭര്‍ത്താവും ഗള്‍ഫില്‍ നിന്ന് എത്തുന്നത്  മൂലം അനുഭവിക്കുന്ന പഴികളും ദുഷികളും സഹോദരന്‍ സ്നേഹത്തോടെ വന്ന് സ്വഭവനത്തിലേക്ക് ക്ഷണിക്കുന്നതുമെല്ലാം അടക്കം സന്തോഷ പര്യവസായിയായിരുന്നു നാടകം.

കഥയിലെ മുഖ്യകഥാപാത്രമായ ശാരദയെ അവതരിപ്പിച്ചത്. ’അക്കരകാഴ്ചകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സജിനി സഖറിയ ആയിരുന്നു. മറ്റ് വേഷങ്ങളില്‍ അഭിനയിച്ചവരെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. ഓരോ കഥാപാത്രങ്ങളും നാമറിയുന്ന ആരെല്ലാമോ ആണെന്ന് തോന്നിക്കുന്ന തരത്തില്‍ ജീവനുളളവരായിരുന്നു. തോമസ് ഉമ്മന്‍, ഷൈനി ഏബ്രഹാം, ജിജി ഏബ്രഹാം, സണ്ണി റാന്നി, റോയ് മാത്യു, റ്റീനോ തോമസ്, ഷിബു ഫിലിപ്പ്, ഡിജോ മാത്യു തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്. റിക്കാര്‍ഡ് ചെയ്യാതെ സംസാരിച്ചുകൊണ്ട് അഭിനയിക്കുന്നത് വളരെ കൌതുകം ഉളവാക്കുന്നതായിരുന്നു.

ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ കഥയ്ക്ക് രഞ്ജി കൊച്ചുമ്മന്‍ ആണ് സംവിധാനം നിര്‍വഹിച്ചത്. ഫൈന്‍ ആര്‍ട്സ് പേട്രണ്‍ പി. ടി. ചാക്കോ (മലേഷ്യ), പ്രസിഡന്റ ജിജി ഏബ്രഹാം, സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ എഡിസണ്‍ ഏബ്രഹാം, സംഗീതം റീന, സാങ്കേതിക സംവിധാനം സാമുവേല്‍ ഏബ്രഹാം. ചാക്കോ ടി. ജോണ്‍ ആയിരുന്നു തിരശീലക്ക് പിന്നീല്‍ മുഖ്യമേല്‍നോട്ടം വഹിച്ചത്. വെളിച്ചം നല്‍കിയത് ജിജി ഏബ്രഹാം. നടീനടന്മാരെ അണിയിച്ചൊരുക്കിയത് പി. എസ്. ഏബ്രഹാം ആയിരുന്നു. അറ്റ്ലാന്റിയിലെ ജിജോ തോമസും സഹോദരന്‍ ജസ്റ്റിന്‍ തോമസും ശബ്ദവും ഫോട്ടോയും വളരെ ഭംഗിയായി നിര്‍വഹിച്ചു.

വാര്‍ത്ത. ജോണ്‍സണ്‍ ചെറിയാന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.