You are Here : Home / USA News

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Tuesday, April 21, 2015 10:50 hrs UTC


 
ന്യൂയോര്‍ക്ക്. അമേരിക്കയിലെ ആദ്യകാല സംഘടനകളിലൊന്നായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും  ഈസ്റ്റര്‍ വിഷു ആഘോഷവും ന്യൂയോര്‍ക്കിലെ ക്യൂന്‍സ് വില്ലേജിലുള്ള രാജധാനി റെസ്റ്റോറന്റില്‍ വെച്ച് വര്‍ണ്ണാഭമായി നടത്തപ്പെട്ടു.

44 വര്‍ഷത്തെ പഴക്കമുള്ള സംഘടനയുടെ ഏറ്റവും വാശിയേറിയ സൌഹൃദ മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് കുഞ്ഞ് മാലിയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ബേബി ജോസ് സ്വാഗതം ആശംസിച്ചു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ വിന്‍സന്റ് സിറിയക്  പുതിയ ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി.

തന്നെ തിരഞ്ഞെടുത്ത എല്ലാ കേരള സമാജം പ്രവര്‍ത്തകര്‍ക്കും നന്ദി പറയവെ  പ്രസിഡന്റ് കുഞ്ഞു മാലിയില്‍  ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തസ്തവും മികച്ചതും ആക്കാന്‍ തങ്ങള്‍ പ്രതിഞ്ഞാബദ്ധരാണെന്നു പറഞ്ഞു.

വിഷുദിന സന്ദേശം  ഡോ. ധീരജ് നായര്‍ നല്‍കുകകയുണ്ടായി. ഈസ്റ്റര്‍ സന്ദേശം റവ.ഫാദര്‍ ഷിനോയ് ജോസഫ്് (ലോങ് ഐലന്റ് മാര്‍ത്തോമ ചര്‍ച്ച്) നല്‍കി.

ഫൊക്കാനാ സെക്രട്ടറി വിനോദ് കെആര്‍കെ, ഫോമാ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, കൈരളി ടിവി ഡയറക്ടര്‍ ജോസ് കാടാപുറം, പോള്‍ കറുകപ്പിള്ളി, ലീലാ മാരേട്ട്, ലാലി കളപ്പുരയ്ക്കല്‍, തമ്പി തലപ്പള്ളില്‍, സാബു ലൂക്കോസ്, ജേക്കബ് തോമസ് വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വര്‍ണ്ണാഭമായ കലാപരിപാടികള്‍, ചടങ്ങുകള്‍ക്ക്  നിറം ചാര്‍ത്തി. ബോളിവുഡ് ഡാന്‍സര്‍ സാമന്ത ഡയസിന്റെ നൃത്തവും ലിക്സി ചാക്കോ, ഇന്ദു, മരിയ മൈക്കിള്‍, ലാല്‍ അങ്കമാലി ഇവരുടെ ഗാനവും ആസ്വാദ്യകരമായിരുന്നു.

കേരളം സമാജം വൈസ് പ്രസിഡന്റ് എലിസബത്ത് ഫിലിപ്പ് കൃതജ്ഞത പറഞ്ഞു. ഫിലിപ്പ് മഠത്തില്‍, നിവേദിത മറിയം എന്നിവര്‍ എംസിമാരായിരുന്നു. വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

പ്രവര്‍ത്തനോദ്ഘാടനത്തിന്റെ വിജയത്തിനായി ട്രഷറര്‍ സോമന്‍ നായര്‍, ജോ. സെക്രട്ടറി കെ.വി. വര്‍ഗീസ്, കമ്മിറ്റി അംഗങ്ങളായ തോമസ് മത്തായി, റോയ് മാത്യൂസ്, സജി തോമസ്, രാജു വര്‍ഗീസ്, ജോണ്‍ താമരവേലില്‍, ടോമി മഠത്തിക്കുന്നേല്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായ സരോജ വര്‍ഗീസ്, ജോണ്‍ പോള്‍, വര്‍ഗീസ് ലൂക്കോസ്, ഡോ. ജോസ് കാനാട്ട്, ഓഡിറ്റേഴ്സ് സഖറിയകാരുവേലില്‍, ജോസ്കുട്ടി ജോസഫ് എന്നിവര്‍ പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.