You are Here : Home / USA News

ഫോമാ മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയണിന്റെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 25ന്‌

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, April 21, 2015 10:21 hrs UTC

ന്യൂജേഴ്‌സി: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കയുടെ ശക്തി കേന്ദ്രമായ മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയണ്‍, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സ്വന്തം ഉത്സവമായ വിഷു ഏപ്രില്‍ 25 ശനിയാഴ്‌ച്ച ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്‌. പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 6 പ്രമുഖ അസോസിയേഷനുകളാണു ഫോമാ അറ്റ്‌ലാന്റിക്‌ റീജിയണില്‍ ഉള്ളതു. മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്‌), കേരള ആര്‍ട്‌സ്‌ ആന്‍ഡ്‌ ലിറ്റററി അസോസിയേഷന്‍ ഓഫ്‌ അമേരിക്ക (കലാ), കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (കാന്‍ജ്‌), കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സി (കെഎസ്‌എന്‍ജെ), സൗത്ത്‌ ജേഴ്‌സി അസോസിയേഷന്‍ ഓഫ്‌ കേരളൈറ്റ്‌സ്‌ (എസ്‌ജെഎകെ), ഡെലവെയര്‍ മലയാളി അസോസിയേഷന്‍ (ഡെല്‍മ) എന്നീ സംഘടനകളാണ്‌ ഫോമാ റീജിയണ്‍ 4ല്‍ ഉള്ളതു. ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ പരിപാടിയില്‍ മുഖ്യാതിഥി ആയിരിക്കും. വിഷു ആഘോഷങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജിബി തോമസ്സും നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ബിനു ജോസഫും സണ്ണി എബ്രഹാമുമാണു. ഫോമായുടെ തലമൂത്ത നേതാക്കളായ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, മുന്‍ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌,മുന്‍ വൈസ്‌ പ്രസിഡന്റ്‌ യോഹന്നാന്‍ സങ്കരത്തില്‍, എന്നിവരോടൊപ്പം സാബു സ്‌കറിയ (പ്രസിഡന്റ്‌ മാപ്‌), ജോ പണികര്‍ (പ്രസിഡന്റ്‌ കാന്‍ജ്‌), തോമസ്‌ എബ്രഹാം (പ്രസിഡന്റ്‌ കലാ), ബോബി തോമസ്‌ (പ്രസിഡന്റ്‌ കെഎസ്‌എന്‍ജെ), ജോര്‍ജ്‌ എബ്രഹാം (പ്രസിഡന്റ്‌ എസ്‌ജെഎകെ), ലാരി അല്‍മീഡ (പ്രസിഡന്റ്‌ ഡെല്‍മ) എന്നിവരും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കുന്നുണ്ട്‌. 2015ലെ പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ഡെലവയര്‍ എന്നീ സംസ്ഥാനങ്ങള്‍ കണ്ട ഏറ്റവും വലിയ വിഷു ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സംഘാടകര്‍. ഈ വിഷു മഹോത്സവം കെങ്കേമമാക്കുവാന്‍ എല്ലാ മലയാളികളുടേയും സഹായ സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.