You are Here : Home / USA News

ഒര്‍ലാന്റോ ഐ.പി.സി വാര്‍ഷിക പിക്‌നക്‌ ഡേ ശ്രദ്ധേയമായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, April 21, 2015 10:09 hrs UTC

ഫ്‌ളോറിഡ: ഒര്‍ലാന്റോ ഇന്‍ഡ്യാ പെന്തക്കോസ്‌ത്‌ ദൈവസഭയുടെ ആഭ്യമുഖ്യത്തില്‍ സഭയുടെ വാര്‍ഷിക പിക്‌നക്‌ ഡേ ഏപ്രില്‍ 18 ശനിയാഴ്‌ച നടത്തി. അമേരിക്കയിലെ കൊച്ചുകേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയിലുള്ള ടര്‍ക്കിലേക്ക്‌ ഷാഡോ ബേ പാര്‍ക്കില്‍ അത്യന്തം മനോഹരമായ നിലയിലായിരുന്നു പിക്‌നിക്കും കായികമേളയും സംഘടിപ്പിച്ചത്‌. ബ്രദര്‍ കെ.വി ഏബ്രഹാം പൊന്നോലില്‍ പ്രാര്‍ഥിച്ചാരംഭിച്ച ചടങ്ങില്‍ സഭാ സെക്രട്ടറി ബ്രദര്‍ തോമസ്‌ ചാക്കോ സന്നിഹിതരായവര്‍ക്ക്‌ സ്വാഗതം ആശംസിച്ചു. സഭാവിശ്വാസ കുടുംബങ്ങളിലെ ആബാലവ്യദ്ധം ജനങ്ങളും പിക്‌നിക്ക്‌ ഡേയില്‍ അദ്യന്ത്യം പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുപേക്ഷണീയവും വൈവിദ്ധ്യവുമേറിയ പ്രത്യേകം മത്‌സരങ്ങളാണ്‌ സംഘാടകര്‍ ക്രമീജരിച്ചത്‌. ബര്‍ഗറും ഹോട്ട്‌ ഡോഗും തുടങ്ങി കപ്പയും മിന്‍ കറിയും ഉള്‍പ്പെടെയുള്ള രുചികരമായ നാടന്‍ വിഭവങ്ങള്‍ ഭക്ഷണമേശയില്‍ ഏവരും ആസ്വദിച്ചു.

 

 

വടംവലിയും വോളിബോള്‍ മത്‌സരങ്ങളും ആകര്‍ഷണിയമായിരുന്നു. ട്രഷറാര്‍ മനോജ്‌ ഡേവിഡ്‌ കടന്നുവന്നവര്‍ക്കേവര്‍ക്കും നന്ദിരേഖപ്പെടുത്തി. പ്രസിഡന്റ്‌ റവ. ജേക്കബ്‌ മാത്യു, പിക്‌നിക്ക്‌ കോര്‍ഡിനേറ്റര്‍ ബ്രദര്‍ ജോണ്‍ തോമസ്‌, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബ്രദര്‍ റ്റോണി ജോര്‍ജ്‌ തുടങ്ങിയവര്‍ ക്രമീജരണങ്ങള്‍ക്ക്‌ നേത്ര്യുത്വം നല്‍കി. ഒര്‍ലാന്റോയിലെ മലയാളി പെന്തക്കോസ്‌ത്‌ വിശ്വാസികള്‍ക്കേവര്‍ക്കും അനുഗ്രഹകരമായ ഈ ദേവാലയത്തില്‍, ഇന്‍ഡ്യയിലെ പ്രത്യേകിച്ച്‌ കേരളത്തിലെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും അമേരിക്കയുടെ വിവിധ നഗരത്തില്‍ നിന്നും കുടിയേറിയ ധാരാളം കുടുംബങ്ങള്‍ സഭാരാധനയില്‍ സംബന്ധിച്ചുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.