You are Here : Home / USA News

എക്യുമിനിക്കല്‍ കൌണ്‍സില്‍ വൈദീകര്‍ക്കു യാത്രയയപ്പ് നല്‍കി.

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Monday, April 20, 2015 10:49 hrs UTC

ഷിക്കാഗോ . എക്യുമിനിക്കല്‍  കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോ, റവ. ഡാനിയേല്‍ തോമസ്, റവ. ഷാജി തോമസ് എന്നീ വൈദീകര്‍ക്കു യാത്രയയപ്പ് നല്‍കി. ഷിക്കാഗോ മാര്‍ത്തോമ ചര്‍ച്ച്, സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ലൊംബാര്‍ഡ് എന്നീ ഇടവകകളിലെ വികാരിമാരായിരുന്ന വൈദികര്‍ സഭയുടെ ക്രമീകരണം അനുസരിച്ച് കേരളത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വേളയില്‍ കഴിഞ്ഞനാളുകളില്‍ ഷിക്കാഗോ എക്യുമിനിക്കല്‍ കൂട്ടായ്മയ്ക്കു നല്‍കിയ നേതൃത്വത്തിനും സ്തുത്യര്‍ഹമായ സേവനത്തിനും നന്ദി അര്‍പ്പിച്ചുകൊണ്ട് കൌണ്‍സില്‍ സമുചിതമായ യാþത്രയയപ്പ് നല്‍കുകയും എല്ലാവിധ ആശംസകളും യാത്രമംഗളങ്ങളും നേരുകയും ചെയ്തു.

എക്യുമിനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് റവ. ഫാ. ഡാനിയേല്‍ ജോര്‍ജിന്‍െറ അധ്യക്ഷതയില്‍ കൂടിയ കൌണ്‍സില്‍ മീറ്റിംഗില്‍ എക്യുമിനിക്കല്‍ ഇടവകകളിലെ വികാരിമാരും കൌണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു. ഷിക്കാഗോ സെന്റ് തോമസ്  ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കൂടിയ കൌണ്‍സില്‍ മീറ്റിങ്ങില്‍ ഇടവക വികാരി റവ. ഫാ. ഹാം ജോസഫ് ഏവരെയും സ്വാഗതം ചെയ്യുകയും കൌണ്‍സില്‍ പ്രസിഡന്റ് റവ. ഫാ. ഡാനിയേല്‍ ജോര്‍ജ്, വെരി. റവ. കോര്‍ എപ്പിസ്കോപ്പ സ്കറിയ തേലാപ്പളളില്‍, റവ. മാത്യു ഇടിക്കുള, മറ്റ്  കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ യാത്രാ മംഗളങ്ങള്‍ ഏകി സംസാരിച്ചു. കൌണ്‍സിലിന്‍െറ ഉപഹാരം പ്രസിഡന്റ് റവ. ഫാ. ഡാനിയേല്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് റവ. സോനു സ്കറിയ എന്നിവര്‍ ചേര്‍ന്ന് അച്ചന്മാര്‍ക്ക് നല്‍കി. റവ. ഡാനിയേല്‍ തോമസ്, റവ. ഷാജി തോമസ് എന്നിവര്‍ തങ്ങളുടെ മറുപടി പ്രസംഗത്തില്‍ കഴിഞ്ഞ നാളുകളില്‍ എക്യുമിനിക്കല്‍ കൌണ്‍സിലില്‍ നിന്നും ലഭിച്ച എല്ലാ സ്നേഹ നിര്‍ഭരമായ കൂട്ടായ്മയ്ക്കും. സ്നേഹത്തിനും നന്ദി പറയുകയും, കൌണ്‍സിലിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ നന്മകളും നേരുകയും ചെയ്തു. എക്യുമിനിക്കല്‍ കൌണ്‍സില്‍ ഒരുക്കിയ സ്നേഹോഷ്മളമായ യാത്രയയപ്പ് സമ്മേളനത്തിനും  കൌണ്‍സില്‍ മീറ്റിങ്ങിനും എത്തിച്ചേര്‍ന്ന ഏവര്‍ക്കും കൌണ്‍സില്‍ സെക്രട്ടറി ജോര്‍ജ് പണിക്കര്‍ നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.