You are Here : Home / USA News

സ്റ്റീഫന്‍ ദേവസി, റിമി ടോമി മ്യൂസിക്കല്‍ നൈറ്റ്‌ ഏപ്രില്‍ 19-ന്‌ ഡാലസില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, April 19, 2015 12:29 hrs UTC

ഡാലസ്‌: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥിതിചെയ്യുന്ന ഗാര്‍ലന്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന `സോളിഡ്‌ ഫ്യൂഷന്‍ ടെംപ്‌റ്റേഷന്‍- 2015' എന്ന പരിപാടി 19-ന്‌ ഡാലസില്‍ നടക്കും. സ്റ്റീഫന്‍ ദേവസി, റിമി ടോമി എന്നിവര്‍ക്കൊപ്പം മറ്റു കലാകാരന്മാരും പങ്കെടുക്കും. ഇര്‍വിംഗ്‌ നിമിറ്റ്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട്‌ 6 മണിക്കാണ്‌ പരിപാടി അരങ്ങേറുക. ഏവരേയും പരിപാടിയില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു..

 

അഡ്രസ്‌: 100 West Oakdale, Irving, TX 75060. പരിപാടി സ്ഥലത്ത്‌ ടിക്കറ്റുകള്‍ മിതമായ നിരക്കില്‍ ലഭ്യമാണ്‌. ഫാമിലി ടിക്കറ്റിന്‌ 100 ഡോറളാണ്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 214 642 8656, 214 289 9192, 469 499 6559.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.