You are Here : Home / USA News

ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ കിക്ക്‌ഓഫ്‌ ലിണ്ടന്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 17, 2015 09:44 hrs UTC

ന്യൂജേഴ്‌സി: ഈവര്‍ഷത്തെ ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ കിക്ക്‌ഓഫ്‌ ഏപ്രില്‍ 19-ന്‌ ഞായറാഴ്‌ച ലിണ്ടന്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ അഭിവന്ദ്യ നിക്കോളാസ്‌ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന്‌ ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്റെ കിക്ക്‌ഓഫും നടത്തപ്പെടുന്നതാണ്‌. തദവസരത്തില്‍ ഭദ്രാസന കൗണ്‍സില്‍ ഭാരവാഹികളും സമീപ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും സന്നിഹിതരായിരിക്കുമെന്ന്‌ ലിണ്ടന്‍ പള്ളി വികാരി ബഹുമാനപ്പെട്ട സണ്ണി തോസഫ്‌ അച്ചന്‍, കോര്‍എപ്പിസ്‌കോപ്പ ജോണ്‍ അച്ചന്‍, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു. ഈവര്‍ഷം ജൂലൈമാസം 15 മുതല്‍ 18 വരെ ന്യൂയോര്‍ക്കിലുള്ള ഓണര്‍സ്‌ ഹെവന്‍ റിസോര്‍ട്ട്‌ ആന്‍ഡ്‌ സ്‌പായില്‍ വെച്ച്‌ നടത്തപ്പെടുന്ന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ മഹാസമ്മേളനത്തിന്റെ വിജയത്തിനുവേണ്ടി തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്നും, ആയതിന്റെ കിക്ക്‌ഓഫിനു എല്ലാ വിശ്വാസികളേയും ലിണ്ടന്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലേക്ക്‌ സാദരം ക്ഷണിക്കുന്നതായും ഇടവകാംഗങ്ങള്‍ അറിയിച്ചു. അനീഷ്‌ ചെറിയാന്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.