You are Here : Home / USA News

എന്‍.എ.ജി.സിയുടെ പ്രവര്‍ത്തനോദ്‌ഘാടനം പ്രൗഢഗംഭീരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, April 16, 2015 10:11 hrs UTC

ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഷിക്കാഗോയുടെ (എന്‍.എ.ജി.സി) പ്രവര്‍ത്തനോദ്‌ഘാടനം ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. ജയരാജ്‌ നാരായണന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ സംഘടനയുടെ പ്രസിഡന്റ്‌ എംഎന്‍.സി നായര്‍ ഏവരേയും സ്വാഗതം ചെയ്‌തു. സംഘടനയില്‍ ഒത്തൊരുമയോടുകൂടി പ്രവര്‍ത്തിച്ച്‌ ശക്തമായി മുന്നോട്ടുനീങ്ങണമെന്നും, അതുപോലെ തന്നെ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത്‌ സംഘടനയെ ശക്തിപ്പെടുത്താന്‍ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്നും പ്രസിഡന്റ്‌ അദ്ദേഹത്തിന്റെ സ്വാഗതപ്രസംഗത്തിലൂടെ ഏവരേയും ഓര്‍മ്മിപ്പിച്ചു. എന്‍.എസ്‌.എസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സ്ഥാപക പ്രസിഡന്റും, കെ.എച്ച്‌.എന്‍.എയുടെ സ്ഥാപക പ്രസിഡന്റുമായ മന്മഥന്‍ നായര്‍ ഭദ്രദീപം കൊളുത്തി സംഘടനയുടെ പ്രവര്‍ത്തനോദ്‌ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചു. എന്‍.എസ്‌.എസ്‌ നോര്‍ത്ത്‌ അമേരിക്കയില്‍ രൂപീകരിച്ചതിന്റെ ആവശ്യകത എന്തായിരുന്നുവെന്നും, അതിന്റെ ഉദ്ദേശ്യവും, ലക്ഷ്യങ്ങളും, ഭാവി പരിപാടികളും വളരെ കൃത്യമായി മന്മഥന്‍ നായര്‍ സദസിന്‌ വിശദീകരിച്ചുകൊടുത്തു. എന്‍.എ.ജി.സി രൂപീകരിക്കുവാന്‍ ഷിക്കാഗോയില്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചവരില്‍ സീനിയറായ വാസുദേവന്‍ പിള്ളയേയും, ശ്രീനിവാസ കുറിപ്പിനേയും ചടങ്ങില്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. സംഘടനാ രൂപീകരണത്തെക്കുറിച്ച്‌ രണ്ടുപേരും വിശദമായി സംസാരിച്ചു. പി.എസ്‌ നായര്‍, സതീശന്‍ നായര്‍, ശിവന്‍ മുഹമ്മ തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. കെ.എച്ച്‌.എന്‍.എ ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ അരവിന്ദ്‌ പിള്ള കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷനെക്കുറിച്ച്‌ വിശദമായി സംസാരിച്ചു. എന്‍.എസ്‌.എസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ബോര്‍ഡ്‌ മെമ്പര്‍ മല്ലികാ രാധാകൃഷ്‌ണന്‍ (ഡാളസ്‌), നായര്‍ ബനവലന്റ്‌ അസോസിയേഷന്‍ ബോര്‍ഡ്‌ മെമ്പര്‍ രമണി പിള്ള (ന്യൂയോര്‍ക്ക്‌) എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജയന്‍ മുളങ്ങാടിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപരിപാടികള്‍ ചടങ്ങിനു മാറ്റുകൂട്ടി. മറ്റു വിവിധ പരിപാടികള്‍ക്ക്‌ രഘുനാഥന്‍ നായര്‍, ജി.കെ.പിള്ള, രാജഗോപാലന്‍ നായര്‍, ഡോ. സുനിത നായര്‍, പ്രസാദ്‌ പിള്ള, സുരേഷ്‌ നായര്‍, രാധാകൃഷ്‌ണന്‍ നായര്‍, സുരേഷ്‌ ബാലചന്ദ്രന്‍, അജയ്‌ മാക്കുണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദേവി സജിത്‌ ചടങ്ങില്‍ എം.സിയായിരുന്നു. വിജി നായര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ സദ്യയോടെ ചടങ്ങുകള്‍ പര്യവസാനിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.