You are Here : Home / USA News

കേരളൈറ്റ്സ് സീനിയര്‍ സിറ്റിസണ്‍സ് അസ്സോസിയേഷന്‍ ഓഫ് കാനഡയുടെ ഉദ്്ഘാടനം മന്ത്രി നിര്‍വഹിക്കും

Text Size  

Story Dated: Tuesday, April 14, 2015 11:23 hrs UTC


 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സഗ്മനPadma_chandrakkalaന്ഥന്റ്രത്ന, ക്കണ്മത്സദ്ധl 14, 2015 16:50 hത്സന്ഥ ണ്ടSസ്സ
                        
ടൊറന്റോ. ടൊറന്റോ കേന്ദമായി പ്രവര്‍ത്തിക്കുന്ന കേരളൈറ്റ്സ് സീനിയര്‍ സിറ്റി സന്‍സ് അസ്സോസിയേഷന്‍ ഓഫ് കാനഡയുടെ ഉദ്ഘാടനം ഒന്റാറിയോ കമ്മ്യൂണിറ്റി ആന്‍ഡ് സോഷ്യല്‍ സര്‍വീസ് മന്ത്രി ഡോക്ടര്‍ ഹെലേന ജാസെക് നിര്‍വഹിക്കും .കയില്‍ സീബാക്ക് എംപി, ബ്രാഡ് ബട്ട് എംപി , കൈര്‍സ്ടി ദങ്കന്‍ എംപി, മോന്റി മക്നോട്ടിന്‍ എംപിപി എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തും. മിസ്സിസ്സാഗയിലെ മാള്‍ട്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഏപ്രില്‍ 24 വെള്ളിയാഴ്ച  വൈകിട്ട് 7 മുതല്‍ 9 വരെ നടക്കുന്ന ഉദ്്ഘാടന സമ്മേളനത്തില്‍ 200 ല്‍  അധികം ആളുകള്‍ പങ്കെടുക്കും. സമ്മേളനാനന്തരം കലാപരിപാടികളും ഉണ്ടായിരിക്കും.

കാനഡയിലെ കേരള സീനിയേര്‍സിന്റെ ആരോഗ്യ സാമൂഹിക സാംസ്കാരിക ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് സംഘടനയാണ് കേരളൈറ്റ്സ് സീനിയര്‍ സിറ്റിസണ്‍സ് അസ്സോസിയേഷന്‍ ഓഫ് കാനഡ. ഇതിന്റെ താല്ക്കാലിക പ്രസിഡന്റായി ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍, സെക്രട്ടറിയായി  ജോര്‍ജ് ജോര്‍ജ്, ട്രഷറര്‍ ആയി ജോണ്‍ സി ഫിലിപ്പ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു .

പുതിയ ഭാരവാഹികളെ ഈ യോഗത്തില്‍ വച്ച് തിരഞ്ഞെടുക്കും. വിശദ വിവരങ്ങള്‍ക്ക് ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍  905 813 2703 ജോര്‍ജ് ജോര്‍ജ് 416 738 7765 ജോണ്‍ സി ഫിലിപ്പ് 905 738 9765 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. യോഗത്തില്‍ പങ്കെടുക്കുന്നതിനു keralaseniors@gmail.comഎന്ന ഇമെയിലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് www .keralaseniors .com   എന്ന വെബ് സയിറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

വാര്‍ത്ത. ഡാനിയേല്‍ ചാക്കോ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.