You are Here : Home / USA News

ഫോമാ- കെ.എ.ജി.ഡബ്ല്യൂ ടാലന്റ്‌ ടൈം വിജയികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, April 14, 2015 11:04 hrs UTC

വെര്‍ജീനിയ: കേരള അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണും, ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരികാസും സംയുക്തമായി നടത്തുന്ന ടാലന്റ്‌ ടൈം 2015ല്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന 6 മിടുക്കര്‍ക്ക്‌, ഫോമാ സമ്മര്‍ റ്റു കേരള പ്രോജക്ടില്‍ പങ്കെടുക്കാന്‍ 500 ഡോളര്‍ വീതം സ്‌കോളര്‍ഷിപ്പ്‌ നല്‌കുന്നു. ഈ സ്‌കോളര്‍ഷിപ്പ്‌ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌, കലയേയും, ഭാഷയേയും, മലയാള നാടിനേയും സ്‌നേഹിക്കുന്ന അമേരിക്കന്‍ മലയാളി വ്യവസായി തോമസ്‌ ചെന്നിക്കര (റ്റോംസി) ആണു. സമ്മര്‍ റ്റു കേരള വിത്യസ്‌ത നിറഞ്ഞ പദ്ധതിയാണെന്നും, മലയാളികളെ സംബന്ധിച്ചു തങ്ങളുടെ സംസ്‌കാരം പുതു തലമുറയ്‌ക്ക്‌ പകര്‍ന്നു നല്‍കുന്നതില്‍ മറ്റു സംസ്ഥാനക്കാരെയും രാജ്യക്കാരെയും അപേക്ഷിച്ചു കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇങ്ങനെ നാടിനെ സേവിക്കാന്‍ ഒരവസരം ഉണ്ടാക്കിത്തന്ന ഫോമായോടു അദ്ദേഹം നന്ദി പറഞ്ഞു. ബിസ്സിനസ്സ്‌ രംഗത്ത്‌ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തിരുവനന്തപുരം സി ഇ ടി യില്‍ നിന്നും ഇലെക്‌റ്റ്രിക്കല്‍ എന്‌ജിനീയറിംഗ്‌ ബിരുദം സമ്പാദിച്ചതിന്‌ ശേഷം, വെര്‍ജീനിയയിലെ ജി എം യൂവില്‍ നിന്നും ബിസ്സിനസ്സില്‍ ബിരുദാനന്ദര ബിരുദം നേടി. ഇപ്പോള്‍ വിവിധ ബിസ്സിനസ്സുകളില്‍ വ്യാപൃതനാണു അദ്ദേഹം. അദ്ദേഹത്തെ പോലെയുള്ളവര്‍ ഫോമാ എന്ന നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘടനക്കു എന്നും മുതല്‍ക്കൂട്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌:ആനന്ദന്‍ നിരവേല്‍ 954 675 3019,ഷാജി എഡ്വേര്‍ഡ്‌ 917 439 0563,ജോയി ആന്തണി 954 328 5009 അരുണ്‍ ജോ 571 620 1110 സ്‌മിത മേനോന്‍, ശ്യാമിലീ അഹമദ്‌, വിന്‍സണ്‍ പാലത്തിങ്കല്‍ 703 568 8070 വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌, ഫോമാ ന്യൂസ്‌ ടീം ചെയര്‍മാന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.