You are Here : Home / USA News

ത്രിദിന നോമ്പുകാല വാര്‍ഷികധ്യാനം സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍

Text Size  

Story Dated: Friday, March 27, 2015 10:42 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

 

 

ന്യൂജേഴ്‌സി: അനുഗ്രഹീത വചനപ്രഘോഷകനും, അറിയപ്പെടുന്ന ധ്യാനഗുരുവും, കപ്പൂച്യന്‍ സഭംഗവുമായ ബഹുമാനപ്പെട്ട ഫാ. അലക്‌സ് വാച്ചാപറമ്പില്‍ നയിക്കുന്ന ത്രിദിന നോമ്പുകാല കുടുംബ നവീകരണ ധ്യാനം സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ വെച്ച് മാര്‍ച്ച് 27,28,29 തീയതികളിലായി നടത്തപ്പെടുന്നു. മാര്‍ച്ച് 27-ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കുള്ള കുരിശിന്റെ വഴിയും, വി. യൂദാ ശ്ശീഹായുടെ നൊവേനയും തുടര്‍ന്ന് 7.30നുള്ള വിശുദ്ധബലിയോടെ ആദ്യ ദിവസത്തെ ധ്യാനത്തിന് തുടക്കംകുറിക്കും. മാര്‍ച്ച് 28-ന് ശനിയാഴ്ച 9 മണിക്കുള്ള വിശുദ്ധ ബലിക്കുശേഷം 10 മണി മുതല്‍ രണ്ടാം ദിവസത്തെ ധ്യാനം വൈകുന്നേരം 4 മണിയോടെ സമാപിക്കും. മാര്‍ച്ച് 29-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ഓശാന തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ നടക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലിക്കുശേഷം 10.30 മുതല്‍ ധ്യാനം ആരംഭിച്ച് വൈകുന്നേരം 4.30-ന് സമാപിക്കും. കുടുംബ നവീകരണം, ആത്മവിശുദ്ധീകരണം, രോഗശാന്തി എന്നീ മേഖലകളില്‍ വചനശുശ്രൂഷകള്‍ നടക്കും. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കല്പന പ്രകാരം 2014 ഡിസംബര്‍ 25 മുതല്‍ 2015 ഡിസംബര്‍ 25 വരെ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും, മിഷനുകളിലും കുടുംബ വര്‍ഷം ആചരിച്ചുവരുന്ന ഈ അവസരത്തില്‍ ദേവാലയത്തില്‍ നോമ്പിനോടനുബന്ധിച്ച് നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനത്തില്‍ എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്ത് ആത്മീയ ഉണര്‍വ് നേടാന്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ബഹു. വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു. നോമ്പിനോടനുബന്ധിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായുള്ള ധ്യാന ക്ലാസുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ദേവാലയത്തില്‍ നടത്തപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.