You are Here : Home / USA News

ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ -ഗോപിയോ ബിസിനസ്‌ കോണ്‍ഫറന്‍സില്‍ ഇന്ത്യയില്‍ ബിസിനസ്‌ നടത്തുന്നതിനെക്കുറിച്ച്‌ സെമിനാര്‍ നടത്തുന്നു

Text Size  

Story Dated: Wednesday, March 25, 2015 03:05 hrs UTC

ഷിക്കാഗോ: ഏപ്രില്‍ 18-ന്‌ വൈകുന്നേരം 5.30-ന്‌ ഓക്‌ബ്രൂക്ക്‌ മാരിയറ്റിന്റെ വിശാലമായ ഗ്രാന്റ്‌ ബാള്‍ റൂമില്‍ വെച്ച്‌ ഗോപിയോ ഷിക്കാഗോ നടത്തുന്ന ബിസിനസ്‌ കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറലും, കോണ്‍സുലേറ്റ്‌ അംഗങ്ങളും പങ്കെടുക്കുകയും വിദേശ ഇന്ത്യക്കാര്‍ക്ക്‌ ഇന്ത്യയില്‍ ബിസിനസ്‌ തുടങ്ങുവാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ നിയമങ്ങളും, ബെനിഫിറ്റുകള്‍, ടാക്‌സ്‌ ഇളവുകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നതാണ്‌. ഇന്ത്യയുടെ സാമ്പത്തിക രംഗം വന്‍തോതില്‍ ഇപ്പോഴും കുതിച്ചുകൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞവര്‍ഷം ഏകദേശം 7.5 ശതമാനം വളര്‍ച്ചയുണ്ടായി. ഏതാണ്ട്‌ 9 ശതമാനം വളര്‍ച്ചയാണ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ പ്രതീക്ഷിക്കുന്നത്‌. ഇന്ത്യയില്‍ ചില പ്രത്യേക വ്യവസായങ്ങളില്‍ പണം നിക്ഷേപിക്കാനും, ബിസിനസുകള്‍ തുടങ്ങാനും നല്ല അവസരമാണ്‌. ഇതുകൂടാതെ അമേരിക്കന്‍ വ്യവസായത്തിന്റെ വളര്‍ച്ച, ഭാവി, ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ പറ്റിയ വ്യവസായം എന്നിവയെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടത്തുമെന്ന്‌ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അറിയിച്ചു. എട്ടുമണിക്കുശേഷം കേരളം, പഞ്ചാബ്‌, ഗുജറാത്ത്‌, തമിഴ്‌നാട്‌, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌. ഷിക്കാഗോയിലെ പ്രമുഖ മോഡലുകളെ അണിനിരത്തിക്കൊണ്ടുള്ള ഫാഷന്‍ഷോയും പ്രത്യേകതയായിരിക്കുമെന്ന്‌ സെക്രട്ടറി സുവീന്ദര്‍ സിംഗ്‌, ജോയിന്റ്‌ സെക്രട്ടറി വിക്രന്ത്‌ സിംഗ്‌, ജോയിന്റ്‌ ട്രഷറര്‍ ജോ നെടുങ്ങോട്ടില്‍ എന്നിവര്‍ അറിയിച്ചു. അമേരിക്കന്‍ രാഷ്‌ട്രീയരംഗത്തേയും, ബിസിനസ്‌ രംഗത്തേയും വന്‍നിര തന്നെ സമ്മേളനത്തില്‍ സംബന്ധിക്കും. കോണ്‍ഗ്രസ്‌ വുമണ്‍ ടോമ്മി ഡക്‌വര്‍ത്ത്‌, കോണ്‍ഗ്രസ്‌ മാന്‍ ഡാനി ഡേവിസ്‌, യു.എസ്‌ സെനറ്റര്‍ റിച്ചാര്‍ഡ്‌ ഡര്‍ബിന്‍, സ്റ്റേറ്റ്‌ സെനറ്റര്‍ ഡാന്‍കോവിസ്‌കി, സ്റ്റേറ്റ്‌ സെനറ്റര്‍ ടോം കുള്ളര്‍ടണ്‍, ഓക്‌ ബ്രൂക്ക്‌ മേയര്‍ ഗോപാല്‍ ലാല്‍മലാനി, ജെ.പി മോര്‍ഗന്‍ ചെയ്‌സ്‌ ചെയര്‍മാന്‍ മേലീസാ ബീന്‍ തുടങ്ങിയവരും മറ്റ്‌ പ്രമുഖരും പങ്കെടുക്കും. ടിക്കറ്റുകള്‍ Suleka.com-ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (847 561 8402), ജോ നെടുങ്ങോട്ടില്‍ (630 261 5401) . ഇമെയില്‍: gladsonvarghese@sbcglobal.net

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.