ഗാര്‍ലന്റ് . വരുമാനത്തിന്‍െറ തോതനുസരിച്ച് സൌജന്യമായും കുറഞ്ഞ നിരക്കിലും സാധാരണ നിരക്കിലും നല്‍കി വന്നിരുന്ന പ്രഭാത ഭക്ഷണം ഇനി ഗാര്‍ലന്റ് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. ഇതിന്‍െറ ആദ്യപടി എന്ന നിലയില്‍ അഞ്ചു എലിമെന്ററി സ്കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കി കഴിഞ്ഞു. സാവകാശം എല്ലായിടത്തും നടപ്പാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ 66 ശതമാനം ഈ സൌജന്യ പ്രഭാത ഭക്ഷണം കഴിക്കുന്നരാണ്. അടുത്ത മാസത്തോടെ പത്തു സ്കൂളുകളില്‍ കൂടി ഈ പദ്ധതി നടപ്പാക്കുമെന്ന് ഐഎസ്ഡി അധികൃതര്‍ പറഞ്ഞു. ഫെഡറല്‍ സ്കൂള്‍ ബ്രേക്ക് ഫാസ്റ്റ് പ്രോഗ്രാമിലൂടേയും സ്റ്റുഡന്‍സ് ന്യൂട്രീഷന്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റിലൂടേയുമാണ് ഇതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നത്. ഹിസ്പാനിക്ക് കമ്മ്യൂണിറ്റിയിലേയും ഇടത്തര വരുമാനം കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്കുമാണ് ഇതിന്‍െറ പ്രയോജനം. രാവിലെ സ്കൂളുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാഫ്റ്റീരിയായില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ചതിനുശേഷമാണ് ക്ലാസ് റൂമുകളില്‍ എത്തുന്നത്.
Comments