ന്യൂയോര്‍ക്ക്: കെ.എച്ച്.എന്‍.എ ന്യൂയോര്‍ക്ക് റീജിയന്റെ വൈസ് പ്രസിഡന്റുമാരായി ബിജു ഗോപാലന്, സ്മിതാ ഹരിദാസ്, ബീനാ മേനോന് എന്നിവരേയും, റീജിയണല്‍ കോര്‍ഡിനേറ്റേഴ്സായി സഹൃദയന് പണിക്കര്‍, സുനില്‍ നായര്‍, രഘുവരന് നായര്‍ എന്നിവരേയും തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികളെ പ്രസിഡന്റ് ടി.എന്‍. നായരും, സെക്രട്ടറി ഗണേശ് നായരും, എക്സിക്യൂട്ടീവ് കമ്മിറ്റിയും അഭിനന്ദിക്കുകയും പല അസോസിയേഷനുകളിലും മികവ് പുലര്‍ത്തിയ പരിചയസമ്പന്നരായ ഇവരെ കെ.എച്ച്.എന്‍.എയുടെ റീജിയണല്‍ ഭാരവാഹികളാക്കിയതിലൂടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാവുമെന്നും അഭിപ്രായപ്പെട്ടു.
ന്യൂയോര്‍ക്ക് റീജിയനില്‍ നിന്നുള്ള ശ്രീകുമാര്‍ ഉണ്ണിത്താന്, വിനോദ് കെയാര്‍കെ, കൃഷ്ണരാജ് മോഹന്‍, ബാഹുലേയന് രാഘവന്, നിഷാന്ത് നായര്‍, മധു പിള്ള, ഷിബു ദിവാകരന് എന്നിവര്‍ പുതാതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അഭിനന്ദിച്ചു. ഈവരുന്ന നവംബര്‍ 22-ന് നടക്കുന്ന റീജിയണല്‍ കണ്‍വന്‍ഷനിലേക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
Comments