മലയാളി ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അവരെ ഒന്നിപ്പിക്കുന്ന അദൃശ്യമായ മണ്ണിന്റെ മണവുമായി ഈ ഓണാഘോഷകാലത്ത് മലയാളിയുടെ കാഴ്ചയുടെ സംസ്കാരത്തിന് ഊടുംപാവും നല്കിയ ഏഷ്യാനെറ്റ് ഒരുക്കുന്ന ഓണക്കാഴ്ചകളുമായി മലയാളം ഐപി ടിവിയും ബോം ടിവിയും മിഴി തുറക്കുന്നു. ഈ ഓണാഘോഷം ഗൃഹാതുരമാക്കുവാന് മികച്ച ഓഫറുകളുമായി മലയാളം ഐപി ടിവിയും ബോം ടിവിയും നിങ്ങളിലേക്കിറങ്ങിവരുമ്പോള് ഓണക്കാഴ്ചകള്‍ ഒരുക്കുന്നത് മലയാളിയുടെ മനമറിഞ്ഞ ചാനല്‍ ഏഷ്യാനെറ്റും.
ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നീ ചാനലുകളാണ് ഓണവിസ്മയവുമായി എത്തുന്നത്. മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായ ഏഷ്യാനെറ്റ് ഓണ ദിവസങ്ങളില്‍ ഓണത്തിന്റെ മണമുള്ള ഓണപ്പാട്ടുകള്‍, നാടന്‍ പാട്ടുകള്‍, വില്‍പ്പാട്ട്, ഓണച്ചിന്തുകള്‍, ഓണനിലാവ്, ഓണയാത്ര എന്നിവ അവതരിപ്പിക്കുമ്പോള്‍ മലയാള ചലച്ചിത്രതാരങ്ങളുടെ പാചക പരിപാടി എന്നിവയും. ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്കു മുന്നില്‍ പുതിയ അനുഭവം സമ്മാനിക്കും.
തിരുവോണ ദിനത്തില്‍ രാവിലെ 7 മണിക്ക് ഓണം റിലീസ് ചിത്രങ്ങളെക്കുറിച്ചുള്ള പ്രത്യേക പരിപാടി, 7.30-ന് ഗിന്നസ് പക്രുവിന്റെ `വാചകപ്പുര Vs പാചകപ്പുര', 8 മണിക്ക് ഒരുലോഡ് മാവേലി, ഉച്ചയ്ക്ക് 12.30-ന് ഓണം സ്പെഷല്‍ കോമിഡി സ്കിറ്റ്, കൂടാതെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ശൃംഗാരവേലന്, ലണ്ടന്‍ ബ്രിഡ്ജ്, ഓംശാന്തി ഓശാന, ദൃശ്യം എന്നീ സിനിമകളും സംപ്രേഷണം ചെയ്യും.
അവിട്ടം ദിനത്തില്‍ ഓണ ഗാനങ്ങള്‍, കോമഡി ഷോ, താരങ്ങളുടെ ഓണ അനുഭവങ്ങള്‍, ഓണം സ്പെഷല്‍ പ്രോഗ്രാമുകള്‍ക്കു പുറമെ നാടോടി മന്നന്, ഫിലിപ്സ് ആന്‍ഡ് ദി മങ്കിപെന്‍ എന്നീ ജനപ്രിയ സിനിമകളും സംപ്രേഷണം ചെയ്യും. കൂടാതെ ജനപ്രിയ പരമ്പരകളും അതേ സമയങ്ങളില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ഏഷ്യാനെറ്റിന്റെ ഈ മനോഹര ഓണക്കാഴ്ച മികച്ച ഡിജിറ്റല്‍ ക്വാളിറ്റിയോടുകൂടി അമേരിക്കന്‍ മലയാളികള്‍ക്കു മുന്നില്‍ എത്തിക്കുന്നത് മലയാളം ഐ.പി ടിവിയും, ബോം ടിവിയുമാണ്. മലയാളത്തിലെ എല്ലാ ചാനലുകള്ക്കുമൊപ്പം രണ്ട് അമേരിക്കന്‍ മലയാളി പ്രാദേശിക ചാനലുകളും മറ്റ് വിദേശ -ഭാരതീയ ചാനലുകളും ഈ സാങ്കേതിക സംവിധാനത്തിലൂടെ ലഭിക്കും. വളരെ ചുരുങ്ങിയ സമയംകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട കാഴ്ചയുടെ പ്ലാറ്റ്ഫോമായ മലയാളം ഐപി ടിവിയും ബോം ടിവിയും ഈ ഓണം അമേരിക്കന്‍ മലയാളികള്‍ക്കൊപ്പം ആഘോഷിക്കുവാന്‍ നിരവധി ഓഫറുകളാണ് അവതരിപ്പിക്കുന്നത്.
ഈ ഓണാഘോഷം മലയാളിയുടെ സ്വന്തം ഏഷ്യാനെറ്റിനും, മലയാളം ഐപി ടിവി, ബോം ടിവിക്കൊപ്പം ആഘോഷിക്കുവാന്‍, കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ വിളിക്കുക..
ഓണം പടിവാതിലെത്തി...നമുക്ക് ആഘോഷിക്കാന്‍ സമയമായി...
Comments