ന്യൂയോര്‍ക്ക് : ചരിത്രം തിരുത്തിക്കുറിക്കുവാന്‍ മൂന്ന് കണ്‍വന്‍ഷനുകള്‍, ഫൊക്കാനാ, ഫോമാ, ക്നാനായ കണ്‍വന്‍ഷനുകള്‍. മൂന്ന് സാംസ്കാരിക മാമാങ്കവും ദൃശ്യവല്ക്കരിക്കുവാന് മലയാളം, എം.സി.എന്‍ ടെലിവിഷനുകളുടെ ക്യാമറകണ്ണുകള്‍. ഇത് അമേരിക്കന്‍ മലയാളികള്‍ കാണുന്നതാകട്ടെ മലയാളം ഐപിടിവി ബോംടിവി പ്ലാറ്റ് ഫോമിലൂടെയും.
ജൂണ്‍ അവസാനം ഫിലാഡല്ഫിയായില് നടക്കുന്ന ഫോമാ കണ്വന്ഷന്, ജൂലൈ ആദ്യവാരം ചിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന, ക്നാനായ കണ്‍വന്‍ഷനുകളില്‍ മലയാളം ഐപിടിവിയും, ബോം ടിവിയും വന്പിച്ച ഓഫറുകള്‍ അമേരിക്കന്‍ മലയാളികള്‍ക്കായി അവതരിപ്പിക്കുന്നു. ഈ മൂന്ന് കണ്‍വന്‍ഷനുകളിലും പ്രത്യേകം സജ്ജമാക്കിയ ഐ.പിടി.വി. ബോം ടിവി ബൂത്തുകളില്‍ ഓഫറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അിറയാവുന്നതാണ്. പ്രത്യേക ഡിസകൗണ്ടുകള് ഈ മൂന്നു കണ്‍വന്‍ഷനുകളിലും അവതരിപ്പിക്കുന്നുണ്ട്.
മലയാളികളുടെ സ്വന്തം ചാനലായ മലയാളം ടിവിയും, എംസിഎന്‍ ചാനലും ഒപ്പിയെടുക്കുന്ന മലയാളി മനസുകളുടെ സുന്ദരനിമിഷങ്ങള്‍ പിന്നീട് പ്രക്ഷേപണം ചെയ്യുന്നതാണ്. കണ്വന്ഷന് എത്തിചേരുന്ന പ്രശസ്തരായ വ്യക്തികള്‍, പ്രവാസി നേതാക്കന്മാരുടെ അഭിമുഖങ്ങള്‍, കണ്‍വന്‍ഷനെക്കുറിച്ച് കാണികളുടെ പ്രതികരണങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവ പ്രത്യേകം ചിത്രീകരിക്കും.
മലയാളം ഐപിടിവി, ബോംടിവി പ്ലാറ്റ്ഫോമില്‍ ലഭ്യമാകുന്ന ചാനലുകളില്‍ എല്ലാ മലയാളം ചാനലുകളും. ഭാരതീയ വിദേശ ചാനലുകളും ഉള്‍പ്പെടുന്നു. ഈ മൂന്ന് കണ്‍വന്‍ഷനുകളിലും സാങ്കേതിക ബോക്സുകളുടെ വരിക്കാരാകുന്നവര്‍ക്ക് നിരവധി ഓഫറുകള്‍ മലയാളം ഐപിടിവിയും ബോംടിവിയും നല്‍കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് -1-732-648-0576
Comments