തൊണ്ണൂറാം വയസ്സില്‍ വിമുക്തഭടന് യൂണിവേഴ്സിറ്റി ബിരുദം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, May 19, 2014 09:38 hrs UTC
ഒഹായൊ : പ്രായം ബിരുദം നേടുന്നതിന് തടസ്സമാണോ? അല്ല എന്ന് തെളിയിച്ചുകൊണ്ട് മെയ് 17 ശനിയാഴ്ച ഒഹായെ സേവ്യര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ തൊണ്ണൂറു വയസ്സുള്ള വിമുക്ത ഭടന് വാള്‍ട്ടര്‍ ബണ്ങ്കര് ലിമ്പറല് ആട്സില്‍ യൂണിവേഴ്സിറ്റി ബിരുദം കരസ്ഥമാക്കി.
1941 ല്‍ ആദ്യമായി കോളേജില്‍ ചേര്‍ന്ന് പഠിപ്പു തുടരുന്നതിനിടയില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കുന്നതിന് സേനയില്‍ അംഗമാകേണ്ടിവന്നു. മിലിട്ടറിയില്‍ സേവനം അവസാനിപ്പിച്ചതിനു ശേഷം മനസ്സില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹം നിറവേറ്റുന്നതിന് കോളേജില്‍ ക്ലാസ്സുകള്‍ എടുക്കുന്നതിന് ആരംഭിച്ചു." തൊണ്ണൂറ് വയസ്സ് ബിരുദമെടുക്കുന്നതിന് സമയം കഴിഞ്ഞുപോയി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ബിരുദദാന ചടങ്ങ് ജീവിതത്തില്‍ എനിക്ക് ലഭിച്ച സന്തോഷകരമായ നിമിഷങ്ങളാണ്." ഒഹായൊ സംസ്ഥാനത്തെ കെന്വുഡില് നിന്നുള്ള വിമുക്തഭടന് വാള്‍ട്ടര്‍ പറഞ്ഞു.
Comments